city-gold-ad-for-blogger

Found Dead | യുഎസില്‍ കാണാതായ ഇന്‍ഡ്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

Indian Student In US Whose Parents Received Ransom Call Found Dead In Ohio’s Cleveland, Indian Student, Found Dead, US News

*ഈ വര്‍ഷം യുഎസില്‍ മരിക്കുന്ന പതിനൊന്നാമത്തെ ഇന്‍ഡ്യക്കാരന്‍.

*ഹൈദരാബാദ് സ്വദേശിയാണ്. 

*മരിച്ചത് മിക്കതും വിദ്യാര്‍ഥികള്‍.

വാഷിങ്ടന്‍: (KasargodVartha) മൂന്നാഴ്ച മുന്‍പ് കാണാതായ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് അബ്ദുല്‍ അര്‍ഫാത്ത് (25) ആണ് മരിച്ചത്. ഹൈദരാബാദ് സ്വദേശിയായ അര്‍ഫാത്തിനെ കഴിഞ്ഞ മാസമാണ് കാണാതായത്. യുഎസിലെ ക്ലെവ്‌ലാന്‍ഡിലെ ഒഹിയോയില്‍നിന്ന് അര്‍ഫാത്തിന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോര്‍കിലെ ഇന്‍ഡ്യന്‍ എംബസി സ്ഥിരീകരിച്ചു. 

ചൊവ്വാഴ്ച പുലര്‍ചെയാണ് (09.04.2024) അര്‍ഫാത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി എംബസി വിവരം നല്‍കിയത്. മൃതദേഹം ഇന്‍ഡ്യയില്‍ എത്തിക്കാനുള്ള നടപടികള്‍ നടത്തിവരികയാണെന്നും എംബസി അറിയിച്ചു. 



കഴിഞ്ഞ വര്‍ഷം മേയിലാണ് അര്‍ഫാത്ത് ഐടിയില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നതിനായി യുഎസിലെ ക്ലെവ്‌ലാന്‍ഡ് സര്‍വകലാശാലയില്‍ എത്തിയത്. അര്‍ഫാത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അര്‍ഫാത്തിനെ കണ്ടെത്താന്‍ അധികൃതരുമായി ചേര്‍ന്ന് ശ്രമിക്കുകയാണെന്നുമാണ് കാണാതായതിന് പിന്നാലെ നേരത്തെ എംബസി അറിയിച്ചിരുന്നത്. 

ഈ വര്‍ഷം യുഎസില്‍ മരിക്കുന്ന പതിനൊന്നാമത്തെ ഇന്‍ഡ്യക്കാരനാണ് അര്‍ഫാത്ത്. ഇതില്‍ മിക്കതും വിദ്യാര്‍ഥികളാണ്. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia