city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐറിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗിയും; വിജയസാധ്യതയെന്ന് റിപ്പോര്‍ട്ട്

ബെല്‍ഫാസ്റ്റ്: (www.kasargodvartha.com 22.05.2017) ഐറിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗിയും രംഗത്ത്. ഇന്ത്യന്‍ വംശജനായ ലിയോ വരാഡ്കര്‍ ആണ് മത്സരിക്കുന്നത്. അദ്ദേഹത്തിന് വിജയ സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. അയര്‍ലന്‍ഡ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞടുപ്പില്‍ ആദ്യമായാണ് സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് പ്രഖ്യാപിച്ച ഒരു വ്യക്തി മത്സരിക്കുന്നത്.

38 കാരനായ വരാഡ്കറിന്റെ അച്ഛന്‍ മുംബൈ സ്വദേശിയും അമ്മ ഐറിഷുകാരിയുമാണ്. നിലവില്‍ അയര്‍ലന്‍ഡിലെ ക്ഷേമ കാര്യ മന്ത്രിയാണ് വരാഡ്കര്‍. നിലവിലെ പ്രധാനമന്ത്രിയായ എന്‍ഡ കെന്നി രാജിവെച്ച സാഹചര്യത്തിലാണ് വരാഡ്കറിന് സാധ്യത ഉയര്‍ന്നത്. മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സഹപ്രവര്‍ത്തകരും ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഐറിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനായ സ്വവര്‍ഗാനുരാഗിയും; വിജയസാധ്യതയെന്ന് റിപ്പോര്‍ട്ട്
Photo credit: Hindustan Times

2007ല്‍ പാര്‍ലമെന്റിലെത്തുന്നതുവരെ ഒരു സാധാരണ ഡോക്ടര്‍ മാത്രമായിരുന്നു വരാഡ്കര്‍. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വിവിധ വകുപ്പുകളുടെ മന്ത്രിസ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു. ജനവിധിയിലൂടെ സ്വവര്‍ഗവിവാഹം നിയമപരമാക്കിയ ലോകത്തിലെ ആദ്യ രാജ്യമാണ് അയര്‍ലന്‍ഡ്. 2015ലാണ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് വരാഡ്കര്‍ സ്വയം പ്രഖ്യാപിച്ചത്.

Keywords:  India, National, news, Top-Headlines, World, Politics, Political party, Indian-origin gay minister is front-runner in race for Irish PM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia