city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊറോണ വൈറസ് ബാധ: വിദ്യാര്‍ത്ഥികളടക്കം വുഹാനില്‍ കുടുങ്ങിയ 250പേരെ തിരിച്ചെത്തിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ഇന്ത്യ


ന്യൂഡെല്‍ഹി: (www.kasargodvartha.com 29.01.2020) വുഹാനിലെ കൊറോണ വൈറസ് ബാധിത മേഖലയില്‍ കുടങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ഇന്ത്യ. വിദേശകാര്യ - വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ പ്രത്യേക വിമാനം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി ചൈനയിലേക്ക് തിരിക്കും എന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.

കൊറോണ വൈറസ് ബാധ: വിദ്യാര്‍ത്ഥികളടക്കം വുഹാനില്‍ കുടുങ്ങിയ 250പേരെ തിരിച്ചെത്തിക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ഇന്ത്യ

എന്നാല്‍ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിന് ശേഷവും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹ്യൂബ പ്രവിശ്യയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മലയാളി വിദ്യാര്‍ത്ഥികളടക്കം 250 ഓളം ഇന്ത്യക്കാരാണ് വുഹാനില്‍ കുടുങ്ങിയിട്ടുള്ളത്.

ഇന്ത്യയുടെ നീക്കത്തിനെതിരെ അനുകൂല നിലപാടല്ല ചൈനയില്‍ നിന്നും വരുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിനെ

അനുകൂലിക്കുന്നില്ലെന്നായിരുന്നു ഇന്ത്യയിലെ ചൈനീസ് അംബാസിഡറുടെ നിലപാട്.

Keywords:  New Delhi, World, news, China, health, Indian Officials Continues Discussions with China regards the Evacuation of students from Wuhan   < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia