city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാലാം ലോക കിരീടം സ്വന്തമാക്കി ദ്രവിഡിന്റെ ചുണക്കുട്ടികള്‍

ക്രൈസ്റ്റ്ചര്‍ച്ച്:(www.kasargodvartha.com 03/02/2018) അണ്ടര്‍ 19 ലോക കിരീടം നാലാം തവണയും സ്വന്തമാക്കി ഇന്ത്യന്‍ കൗമാരം. കലാശപ്പോരാട്ടത്തില്‍ ആസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് രാഹുല്‍ ദ്രാവിഡിന്റെ ചുണകുട്ടികള്‍ കപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. ആസ്‌ട്രേലിയ ഉയര്‍ത്തിയ 217 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38 ഓവറില്‍ ലക്ഷ്യം പൂര്‍ത്തിയാക്കുകയായിരുന്നു. കലാശപ്പോരിന്റെ സമ്മര്‍ദമില്ലാതെ ബാറ്റേന്തി സെഞ്ച്വറിപ്രകടനവുമായി തിളങ്ങിയ ഓപണര്‍ മന്‍ജോത് കല്‍റായാണ് ഇന്ത്യക്ക് ലോകകിരീടം സമ്മാനിച്ചത്. ഹര്‍വിക് ദേശായി (43) റണ്ടസെടുത്ത് മന്‍ജോതി മികച്ച പിന്തുണ നല്‍കി.

അണ്ടര്‍ 19 ലോകകപ്പില്‍ മൂന്ന് തവണ കിരീട നേട്ടവുമായി ആസ്‌ട്രേലിയയും ഇന്ത്യയും ഒപ്പത്തിനൊപ്പമായിരുന്നു. കൂടുതല്‍ തവണ ചാമ്പ്യന്മാര്‍ എന്ന ആ റെക്കോഡ് ഒരാളിലേക്ക് മാത്രം എഴുതിച്ചേര്‍ക്കപ്പെടുന്ന സുദിനം കൂടിയായിരുന്നു ശനിയാഴ്ച്ച കിരീട നേട്ടത്തിലൂടെ ആ റെക്കോഡ് നേട്ടവും ഇന്ത്യ സ്വന്തമാക്കി. 2000 (മുഹമ്മദ് കൈഫ്), 2008 (വിരാട് കോഹ്‌ലി), 2012 (ഉന്മുക്ത് ചന്ദ്) എന്നിവരാണ് ഇന്ത്യക്ക് മുന്‍ ലോകകിരീടങ്ങള്‍ സമ്മാനിച്ചത്. ആസ്‌ട്രേലിയ 1988, 2002, 2010 വര്‍ഷങ്ങളിലായിരുന്നു ലോകകിരീടം സ്വന്തമാക്കിയത്.

നാലാം ലോക കിരീടം സ്വന്തമാക്കി ദ്രവിഡിന്റെ ചുണക്കുട്ടികള്‍

നാലം കിരിടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡിലെ മൗണ്ട് മൗന്‍ഗനുയില്‍ രാഹുല്‍ ദ്രാവിഡിന്റെ കുട്ടികളും ആസ്‌ട്രേലിയയും കളത്തിലിറങ്ങിയത്. ടോസ് നേടിയ ഓസീസ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടോസിന്റെ ഭാഗ്യം ക്രീസില്‍ ഓസ്‌ട്രേലിയയെ പിന്തുണച്ചില്ല. മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ആസ്‌ട്രേലിയ 47.2 ഓവറില്‍ എല്ലാവരും പുറത്തായി. ആസ്‌ട്രേലിയയെ ഇന്ത്യ 216 റണ്‍സിന് പുറത്താക്കുകയായിരുന്നു. 76 റണ്‍സെടുത്ത ജൊനാഥന്‍ മെര്‍ലോ ആണ് നിര്‍ണായക ഘട്ടത്തില്‍ ആസ്‌ടേലിയക്ക് രക്ഷകനായത്.

ജാക്ക് എഡ്വാര്‍ഡ്‌സ്(28), മാക്‌സ് ബ്രയാന്‍ഡ്(14) എന്നിവരാണ് ആസ്‌ട്രേലിയക്കായി ഓപണിങ്ങ് ഇറങ്ങിയത്. ശിവം മാവിയാണ് ഇന്ത്യക്കായി ബൗളിങ് തുടങ്ങിയത്.

നാലാം ലോക കിരീടം സ്വന്തമാക്കി ദ്രവിഡിന്റെ ചുണക്കുട്ടികള്‍

ആദ്യ ഓവറില്‍ ശിവം മാവിയുടെ പന്തില്‍ ഒരു റണ്‍ മാത്രമാണ് ആസ്‌ട്രേലിയക്ക് നേടാനായത്. ഇതിനിടെ പതുക്കെ സ്‌കോറുയര്‍ത്താന്‍ തുടങ്ങിയ ബ്രയാന്‍ഡിനെ ഇഷാന്‍ പോറല്‍ പുറത്താക്കി. പതുക്കെ പതുക്കെ എഡ്വാര്‍ഡ്‌സ് ആണ് ആസ്‌ട്രേലിയയെ കരകയറ്റിയത്. ഇതിനിടെ ഇഷാന്‍ പോറല്‍ ആസ്‌ട്രേലിയക്ക് വീണ്ടും ആഘാതമേല്‍പിച്ചു.

28 റണ്‍സെടുത്തു നില്‍ക്കെ എഡ്വാര്‍ഡ്‌സിനെ പോറല്‍ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ ജാസണ്‍ സംഗയെ(13) കമലേഷ് നാഗര്‍കോട്ടി പുറത്താക്കിയപ്പോള്‍ ആസ്‌ട്രേലിയന്‍ സ്‌കോര്‍ 59/3. പിന്നീട് പരം ഉപ്പലും (34) ജൊനാഥന്‍ മെര്‍ലോയും (76) ചേര്‍ന്ന് പതിയെ ആസ്‌ട്രേലിയയുടെ രക്ഷകരായി. ഇരുവരും ചേര്‍ന്നാണ് ടീമിനെ 100 കടത്തിയത്. ഉപ്പലിനെ വീഴ്ത്തി അന്‍കുള്‍ റോയ് ഈ സഖ്യം പൊളിച്ചു.

നാലാം ലോക കിരീടം സ്വന്തമാക്കി ദ്രവിഡിന്റെ ചുണക്കുട്ടികള്‍

ജൊനാഥന്‍ മെര്‍ലോ ഒരു ഭാഗത്ത് ടീം സ്‌കോറുയര്‍ത്തി കൊണ്ടിരിക്കവേ മറുഭാഗത്ത് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാതന്‍ സ്വീനിയെ(23), വില്‍ സതര്‍ലന്‍ഡ്(5) എന്നിവരെ ശിവ സിങ് പുറത്താക്കി. അവസാന ഓവറുകളില്‍ നാഗര്‍കോട്ടി മികച്ച ബൗളിങ് ആണ് പുറത്തെടുത്തത്. രണ്ട് വിക്കറ്റും നാഗര്‍കോട്ടി കീശയിലാക്കി. ഇതിനിടെ 45.3 ഓവറില്‍ അന്‍കുല്‍ റോയ് ജൊനാഥന്‍ മെര്‍ലെയെ പുറത്താക്കി ആസ്‌ട്രേലിയന്‍ മുന്നേറ്റത്തിന്റെ മുനയൊടിക്കുകയും ചെയ്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ബാറ്റ്‌സ്ന്മാന്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ പൃഥി ഷാ (29), സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ (31) എന്നിവരെ ആണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 71 റണ്‍സിലെത്തി നില്‍ക്കെയാണ് ക്യാപ്റ്റനെ വില്‍ സതര്‍ലണ്ട് പുറത്താക്കുകയായിരുന്നു. ഉപ്പല്‍ ആണ് ശുഭ്മാന്റെ വിക്കറ്റെടുത്തത്. നേരത്തേ ഇന്ത്യ നാല് ഓവറില്‍ 23 റണ്‍സെടുത്തു നില്‍ക്കവേ കളി തടസ്സപ്പെടുത്തി മഴയെത്തിയിരുന്നു. എന്നാല്‍ പിന്നീട് മഴമാറി കളി തുടങ്ങിയപ്പോള്‍ ആത്മവിശ്വാസം ഒട്ടും ചോരാതെ തന്നെ ക്രീസില്‍ ഇറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ആസ്‌ട്രേലിയന്‍ ബൗളര്‍മാരെ നിലംപരിശാക്കുകയായിരുന്നു.

സെമിയില്‍ പാകിസ്താനെ 203 റണ്‍സിന് തോല്‍പിച്ചത് ടീമിന്റെ മനോധൈര്യവും കൂട്ടി. എന്നാല്‍, അമിത ആത്മവിശ്വാസമൊന്നും വേണ്ടെന്ന് കോച്ച് ദ്രാവിഡിന്റെ ഉപദേശത്തില്‍ കരുതലോടെയാവും ഫൈനലിലെ പടപ്പുറപ്പാട്. ഗ്രൂപ് റൗണ്ടില്‍ ആസ്‌ട്രേലിയയെ 100 റണ്‍സിന് തോല്‍പിച്ചതും ഇന്ത്യക്ക് മുന്‍തൂക്കമാവും. ടീം മികവാണ് രാഹുല്‍ ദ്രാവിഡിന്റെ കുട്ടികളുടെ മിടുക്ക്. ടൂര്‍ണമന്റെില്‍ ഒരു തോല്‍വിപോലും വഴങ്ങാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊

Keywords: News, World, Sports, Top-Headlines, Cricket, Winner, World cup, India, Australia, India wins under 19 World cup

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia