Results | വനിതാ ടി20 ലോകകപ്പ്: വീണ്ടും ഇന്ത്യ - പാകിസ്താന്‍ പോരാട്ടം; കണക്കുകള്‍ ആര്‍ക്ക് അനുകൂലം? അറിയാം വിശദമായി
Feb 7, 2023, 20:51 IST
കേപ്ടൗണ്‍: (www.kasargodvartha.com) വനിതാ ടി20 ലോകകപ്പിനായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലെത്തി. ഫെബ്രുവരി 10 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ പ്രധാന മത്സരമാണ് ഫെബ്രുവരി 12 ന് കേപ്ടൗണില്‍ നടക്കുക. തങ്ങളുടെ ആദ്യ ഗ്രൂപ്പ് ലീഗ് മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഫെബ്രുവരി 12ന് കേപ്ടൗണില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഇതിനു മുന്‍പും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പില്‍ പാകിസ്ഥാനെ നേരിട്ടിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ നോക്കാം.
ലോകകപ്പില്‍ തന്നെയാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വനിതാ ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള ആദ്യ ടി20 മത്സരം നടന്നത്. 2009ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടക്കമിട്ടത്. അതിനുശേഷം, ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ടീമുകള്‍ 13 തവണ മുഖാമുഖം വന്നിട്ടുണ്ട്, അതില്‍ പാകിസ്ഥാന്‍ മൂന്ന് തവണ മാത്രമേ വിജയിച്ചിട്ടുള്ളൂ, അതേസമയം ഇന്ത്യ 10 മത്സരങ്ങളില്‍ വിജയിച്ചു. 2022ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന ഏറ്റുമുട്ടല്‍ നടന്നത്, അന്ന് ഇന്ത്യന്‍ ടീമിന് പാകിസ്ഥാനില്‍ നിന്ന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
ടീമിന്റെ ബാറ്റിംഗ് പൂര്‍ണമായും തകര്‍ന്നപ്പോഴാണ് ഇന്ത്യന്‍ ടീമിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. ഇന്ത്യ അനായാസം ജയിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിരുന്നു. ഇതിനുപുറമെ, ഏഷ്യാ കപ്പില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ടീമുകള്‍ നാല് തവണ മുഖാമുഖം വന്നിട്ടുണ്ട്, മൂന്ന് തവണ ഇന്ത്യ വിജയിച്ചു. ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ടീമുകള്‍ ഒമ്പത് തവണ മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ ഏഴ് തവണ തോല്‍പിച്ചിട്ടുണ്ട്. കണക്കുകള്‍ നല്‍കുന്ന ആത്മ വിശ്വാസവുമായാണ് വീണ്ടും ഫെബ്രുവരി 12ന് ഇന്ത്യന്‍ ടീം കേപ്ടൗണില്‍ ഇറങ്ങുന്നത്.

Keywords: ICC-T20-Women’s-World-Cup, World, Sports, Cricket, India-Vs-Pakistan, India vs Pakistan Head to Head in ICC Women's T20 World Cup.
< !- START disable copy paste -->