അടിക്ക് തിരിച്ചടി; നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ സേനയുടെ പ്രതികാരം
Dec 26, 2017, 15:35 IST
ഇസ്ലാമാബാദ്: (www.kasargodvartha.com 26/12/2017) നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ മിന്നലാക്രമണത്തിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിയന്ത്രണ രേഖയിൽ കുറച്ചു ദിവസങ്ങളായി സംഘർഷാവസ്‌ഥ തുടരുന്നുണ്ട്.
Summary: India strikes back; kills 3 Pak soldiers across LoC. Indian soldiers killed three Pakistan soldiers across the LoC in Pakistan-Occupied-Kashmir. Also, in a separate operation Indian force neutralized the wanted Noor Mohammed Tanthrai, commander for the terrorist group Jaish-E-Muhammed. The action is believed to be a retaliation against Pak killing four Indian security personnel the other day.
നിയന്ത്രണ രേഖ മറികടന്നു ആക്രമണം നടത്താൻ ഉത്തരവ് നൽകിയിരുന്നതായി സർക്കാരും സേനാവൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. പാക് അധീന കശ്മീരിലെ റാവൽകോട്ട് പ്രദേശത്തുള്ള സൈനികരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. എന്നാൽ പാക് കേന്ദ്രങ്ങൾ പുറത്തു വിട്ട വിവരം പ്രകാരം ഇന്ത്യൻ സൈന്യം നടത്തിയ ഷെൽ അക്രമത്തിലാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് പറഞ്ഞിരിക്കുന്നത്.
ഇതുനു പുറമെ ജമ്മുകാശ്മീരിൽ സേന നടത്തിയ ആക്രമത്തിൽ പിടികിട്ടാപ്പുള്ളിയായ നൂർ മുഹമ്മദ് തന്ത്രായി കൊല്ലപ്പെട്ടതായി സേന വൃത്തങ്ങൾ അറിയിച്ചു. ഭീകര സംഘടനായ ജായിഷ്-ഇ-മുഹമ്മദിന്റെ മുതിർന്ന കമ്മാൻഡർ ആയ നൂർ മുഹമ്മദിന് വേണ്ടി 2015 മുതൽ സേന തിരച്ചിൽ നടത്തിവരികയായിരുന്നു. ശ്രീനഗറിൽ നടന്ന ഭീകരാക്രമത്തിന്റെ സൂത്രധാരൻ നൂർ മുഹമ്മദ് ആണെന്ന് സേന നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച്ച പ്രകോപനമില്ലാതെ പാകിസ്താൻ വെടി നിർത്തൽ കരാർ ലംഘിച്ചു നടത്തിയ ആക്രമണത്തിൽ ഒരു മേജർ ഉൾപ്പെടെ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്തിന്റെ തിരിച്ചടിയാണ് കഴിഞ്ഞ വർഷത്തെ “സർജിക്കൽ സ്‌ട്രൈക്കിനു” സമാനമായ ഈ ആക്രമണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.