ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്‍ഡ്യ; കഴിഞ്ഞ 24 മണിക്കൂറില്‍ 74,000 ടണ്‍ ഇന്ധനം എത്തിച്ചു
Apr 7, 2022, 07:28 IST
കൊളംബോ: (www.kasargodvartha.com07.04.2022) ഇന്ധനക്ഷാമം കൊണ്ട് വലയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്‍ഡ്യ. കഴിഞ്ഞ 24 മണിക്കൂറില്‍ 74,000 ടണ്‍ ഇന്ധനം ഇന്‍ഡ്യ എത്തിച്ചുകൊടുത്തു. ഇതുവരെ 2,70,000 ടണ്‍ ഇന്ധനമാണ് ഇന്‍ഡ്യ ശ്രീലങ്കയിലേക്ക് കയറ്റിയയച്ചത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ധനക്ഷാമം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.
അതേസമയം 1948ല്‍ ബ്രിടനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ലങ്ക നേരിടുന്ന ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണിത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധം മുറുകുമ്പോഴും അധികാരമൊഴിയാന്‍ വിസമ്മതിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ.

പ്രസിഡന്റ് സ്ഥാനമൊഴിയേണ്ട സാഹചര്യമില്ലെന്നും രാജ്യം നേരിടുന്ന പ്രതിസന്ധി നേരിടുമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് മന്ത്രി ജോണ്സ്റ്റന് ഫെര്‍ണാണ്ടോ പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാഷ്ട്രീയപ്രതിസന്ധി ബാധിച്ച ലങ്കയില്‍ 22 ദശലക്ഷം ജനങ്ങള്‍ ആഹാരവും ഇന്ധനവും കിട്ടാതെ ശ്രീലങ്ക തളരുന്ന സാഹചര്യത്തിലാണ് ഇന്‍ഡ്യയുടെ സഹായവുമായി എത്തിയത്.
Keywords: Sri Lanka, News, Top-Headlines, India, World, President, Helping hands, Help, Send, Fuel, India Sends 76000 Tonnes Fuel To Sri Lanka In 24 Hours.
Keywords: Sri Lanka, News, Top-Headlines, India, World, President, Helping hands, Help, Send, Fuel, India Sends 76000 Tonnes Fuel To Sri Lanka In 24 Hours.