Trade Deal | ചരിത്രനിമിഷം! 15 വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളർ നിക്ഷേപം, 10 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ; ഇന്ത്യയും ഇഎഫ്‌ടിഎ അംഗ രാജ്യങ്ങളും വ്യാപാര കരാറിൽ ഒപ്പുവച്ചു
Mar 10, 2024, 16:27 IST
ന്യൂഡെൽഹി: (KasargodVartha) ചരക്കുകളിലും സേവനങ്ങളിലും നിക്ഷേപവും വ്യാപാരവും വർധിപ്പിക്കുന്നതിനുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഇന്ത്യയും നാല് യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഇഎഫ്‌ടിഎയും ഒപ്പുവച്ചു. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ്റെ (EFTA) അംഗരാജ്യങ്ങളിൽ ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റീൻ, നോർവേ, സ്വിറ്റ്‌സർലൻഡ് എന്നിവ ഉൾപ്പെടുന്നു. അടുത്ത 15 വർഷത്തിനുള്ളിൽ ഇഎഫ്‌ടിഎ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്ക് 100 ബില്യൺ ഡോളറിൻ്റെ നിക്ഷേപം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കരാർ നടപ്പാക്കിയ ശേഷം 10 വർഷത്തിനുള്ളിൽ ഈ രാജ്യങ്ങൾ ഇന്ത്യയിൽ 50 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഇന്ത്യ വ്യവസ്ഥ വെച്ചിരുന്നു. ഇതിന് ശേഷം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ബില്യൺ ഡോളറിൻ്റെ നിക്ഷേപം ഉണ്ടാകും. കരാർ വഴി രാജ്യത്ത് 10 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാറിൽ 14 അധ്യായങ്ങളുണ്ട്. ചരക്കുകളിലെ വ്യാപാരം, നിക്ഷേപ പ്രോത്സാഹനവും സഹകരണവും, വ്യാപാരം സുഗമമാക്കുന്നതിനുമുള്ള സാങ്കേതിക തടസങ്ങൾ നീക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു
വികസിത പാശ്ചാത്യ ലോകവുമായും യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ആദ്യ കരാറെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഇതിനെ വിശേഷിപ്പിച്ചത്. 16 വർഷത്തെ ചർച്ചകൾക്കൊടുവിൽ ധാരണയിൽ എത്തിയതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇഎഫ്‌ടിഎ അംഗരാജ്യങ്ങളും 2008 മുതൽ ചർച്ചകൾ നടത്തിവരികയായിരുന്നു.
ഇന്ത്യയുമായുള്ള കരാർ ഒപ്പിടുന്നതിന് മുമ്പ്, ഇഎഫ്‌ടിഎ അംഗരാജ്യങ്ങൾക്ക് 35-ലധികം പങ്കാളി രാജ്യങ്ങളുമായി 29 സ്വതന്ത്ര വ്യാപാര കരാറുകൾ ഉണ്ടായിരുന്നു. ഈ രാജ്യങ്ങൾ യൂറോപ്യൻ യൂണിയൻ്റെ ഭാഗമല്ല, നിലവിൽ ഇന്ത്യയുമായി അനുകൂലമായ വ്യാപാരത്തിന് ശ്രമിക്കുകയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഇഎഫ്‌ടിഎ രാജ്യങ്ങളിലേക്ക് ഇന്ത്യ 1.92 ബില്യൺ ഡോളറിന്റെ ചരക്കുകൾ കയറ്റുമതി ചെയ്തിരുന്നു. അതേസമയം, ഇക്കാലയളവിൽ ഇഎഫ്‌ടിഎ രാജ്യങ്ങളിൽ നിന്ന് 16.74 ബില്യൺ ഡോളറിൻ്റെ ചരക്കുകളും സേവനങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.
ഇഎഫ്‌ടിഎ അംഗമായ സ്വിറ്റ്‌സർലൻഡാണ് ഇന്ത്യയുടെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി സ്രോതസ്. കൂടാതെ ഇന്ത്യയുമായി വലിയ വ്യാപാര ബന്ധവും കാത്തുസൂക്ഷിക്കുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ സ്വിറ്റ്‌സർലൻഡിൽ നിന്ന് ഇന്ത്യ 15.79 ബില്യൺ ഡോളർ ചരക്കുകൾ ഇറക്കുമതി ചെയ്തപ്പോൾ 1.34 ബില്യൺ ഡോളർ വിലമതിക്കുന്ന ചരക്കുകൾ കയറ്റുമതി ചെയ്തു.
Keywords: EFTA, Trade, European, TEPA, Investment, Jobs, Piyush Goyal, European Union, Iceland, Norway, Switzerland, India, EFTA sign trade deal to invest $100 billion over 15 years, create a million jobs.
< !- START disable copy paste -->