ഭീമൻ മഞ്ഞുമലയുടെ അത്ഭുതം കാണാന്‍ ആയിരങ്ങള്‍ എത്തുന്നു; ടൈറ്റാനിക്കിനെ മുക്കിയതിനേക്കാൾ വലിയ മഞ്ഞുമലയ്ക്ക് 150 അടി ഉയരം
Apr 20, 2017, 09:32 IST
ഒട്ടാവ: (www.kasargodvartha.com 20.04.2017) ടൈറ്റാനിക്കിനെ മുക്കിയ മഞ്ഞുമലയെക്കാള്‍ വലിയ മഞ്ഞുമലയുടെ അത്ഭുതകരമായ നീക്കം വീക്ഷിക്കാന്‍ ആയിരങ്ങളുടെ പ്രവാഹം. ജനങ്ങളെ അതിശയിപ്പിച്ചു കൊണ്ട് ഏകദേശം 150 അടി ഉയരമുള്ള മഞ്ഞിന്റെ ഭയാനക രൂപം കാനഡയുടെ ചെറു നഗരമായ ന്യൂഫൗൻഡ് ലാൻഡ് കടലോരത്ത് കൂടി വേഗത്തില്‍ ഒഴുകി നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Amazing Iceberg Flowing at the Canada Beach, Iceberg in Canada taller than one that sank Titanic draws tourists to Newfoundland town
Keywords: Iceberg, Mountain, Canada, Ottawa, Titanic, Flowing, Tourist Place, People, Big, Amazing, Frightened, Wind, Sea.
കൂറ്റന്‍ മഞ്ഞു മലയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ ന്യൂഫൗൻഡ് ലാൻഡ് ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്. മഞ്ഞിന്റെ ഈ രൂപം ഒഴുകി നീങ്ങുന്നത് നേരില്‍ കാണാനും ഫോട്ടോയെടുക്കാനും ഇവിടേക്ക് ആയിരക്കണക്കിന് ജനങ്ങള്‍ പല ഭാഗത്ത് നിന്നുമായ് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിന് മുമ്പും ഇതിലൂടെ ഐസ് ബര്‍ഗുകള്‍ ഒഴുകി നീങ്ങിയിരുന്നുവെന്നും എന്നാല്‍ കടലിന്നടിയിലേക്ക് ഇത്രയ്ക്ക് ആഴ്ന്ന് നില്‍ക്കുന്നതും ഇത്രയ്ക്കും ഭീമാകാരമായിട്ടുള്ളതുമായ മഞ്ഞ് മല ആദ്യമായാണ് കാണപ്പെടുന്നതെന്നും മേയര്‍ വ്യക്തമാക്കി. കരയ്ക്ക് വളരെ അടുത്ത് കൂടിയാണ് ഭീമന്‍ മഞ്ഞുമല ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്നത്. 1912ൽ ടൈറ്റാനികിനെ മുക്കിയ മഞ്ഞുമലയ്ക്ക് ഉദ്ദേശം 100 അടി ഉയരമുണ്ടെന്നാണ് കണക്ക്.
ഈ വര്‍ഷം 616 മഞ്ഞ് മലകള്‍ കപ്പല്‍പ്പാതയിലൂടെ ഒഴുകി നീങ്ങിയിട്ടുണ്ടെന്നും എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവയുടെ എണ്ണം 687 ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശക്തമായ ആന്റി ക്ലോക്ക് വൈസ് കാറ്റുകളും ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളുമാണ് ഇത്തരത്തിലുള്ള മഞ്ഞ് മലകള്‍ വേറിട്ട് ഒഴുകിപ്പോകാന്‍ കാരണമെന്നാണ് നിഗമനം.
Image Credit: GREG LOCKE/REUTERS