city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Match Officials | ഐസിസി ടൂര്‍ണമെന്റില്‍ ആദ്യമായി മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതകള്‍ മാത്രം; ഇത്തവണ വനിതാ ലോകകപ്പ് ചരിത്രമാകും; ഇന്ത്യയില്‍ നിന്ന് 3 പേര്‍

കേപ്ടൗണ്‍: (www.kasargodvartha.com) വനിതാ ടി20 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയടക്കം 10 ടീമുകളാണ് പങ്കെടുക്കുന്നത്. ടൂര്‍ണമെന്റിന്റെ മാച്ച് ഒഫീഷ്യല്‍സിനെയും ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാദ്യമായി മത്സരങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കുക വനിതകളായിരിക്കും. സ്ത്രീ ശാക്തീകരണത്തിനായി ഐസിസി സ്വീകരിച്ച സുപ്രധാന ചുവടുവയ്പ്പാണിത്.
        
Match Officials | ഐസിസി ടൂര്‍ണമെന്റില്‍ ആദ്യമായി മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിതകള്‍ മാത്രം; ഇത്തവണ വനിതാ ലോകകപ്പ് ചരിത്രമാകും; ഇന്ത്യയില്‍ നിന്ന് 3 പേര്‍

റഫറിമാരുടെയും അമ്പയര്‍മാരുടെയും പാനലില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പേരുണ്ട്, ജിഎസ് ലക്ഷ്മി, വൃന്ദാ രതി, ജനനി നാരായണന്‍. മൂന്ന് മാച്ച് റഫറിമാരും 10 അമ്പയര്‍മാരും ഉള്‍പ്പെടെ 13 വനിതാ ഉദ്യോഗസ്ഥരാണ് ഐസിസി പാനലിലുള്ളത്. ഇതൊരു ചരിത്ര നിമിഷമാണെന്ന് ഐസിസി പറഞ്ഞു. കഴിഞ്ഞ മാസം ആദ്യം രഞ്ജി ട്രോഫിയില്‍ അമ്പയര്‍മാരായി ചുമതലയേറ്റ ഇന്ത്യയുടെ രതിയും ജനനിയും ആദ്യമായാണ് ടി20 ലോകകപ്പ് നിയന്ത്രിക്കുന്നത്.

2016 മുതല്‍ എല്ലാ വനിതാ ലോകകപ്പ്, ടി20, ഏകദിനം എന്നിവ നിയന്ത്രിച്ച് തന്റെ റെക്കോഡ് തുടരുന്ന ക്ലെയര്‍ പൊലോസാക്ക് ഇത്തവണത്തെ അമ്പയര്‍മാരില്‍ ഏറ്റവും പരിചയസമ്പന്നയാണ്. 34-കാരിയായ ഓസ്ട്രേലിയന്‍ താരം തന്റെ നാലാം ടി20 ലോകകപ്പ് നിയന്ത്രിക്കും, ഇംഗ്ലണ്ടിന്റെ സ്യൂ റെഡ്ഫിയര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ജാക്വലിന്‍ വില്യംസ്, ന്യൂസിലന്‍ഡിന്റെ കിം കോട്ടണ്‍ എന്നിവര്‍ക്ക് മൂന്നാം വനിതാ ടി20 ലോകകപ്പാണിത്.

ലോറന്‍ ഏജന്‍ബാഗിന് സ്വന്തം മണ്ണില്‍ ലോകകപ്പ് നിയന്ത്രിക്കാന്‍ അവസരം ലഭിക്കും. മാച്ച് റഫറി ഷാന്‍ഡ്രെ ഫ്രിറ്റ്സിന്റെ ആദ്യ ടി20 ലോകകപ്പാണിത്. ഇംഗ്ലണ്ടിന്റെ 24 കാരിയായ അന്ന ഹാരിസ് അമ്പയര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥയാണ്. ഫെബ്രുവരി 10 മുതലാണ് വനിതാ ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും.

മാച്ച് ഒഫീഷ്യല്‍സ്:

റഫറിമാര്‍:
ജിഎസ് ലക്ഷ്മി (ഇന്ത്യ), ഷാന്‍ഡ്രെ ഫ്രിറ്റ്‌സ് (എസ്എ), മിച്ചല്‍ പെരേര (എസ്എല്‍).

അമ്പയര്‍മാര്‍:
സ്യൂ റെഡ്‌ഫെര്‍ണ്‍ (ഇംഗ്ലണ്ട്), എലോയിസ് ഷെറിഡന്‍ (ഓസ്‌ട്രേലിയ), ക്ലെയര്‍ പോളോസാക്ക് (ഓസ്‌ട്രേലിയ), ജാക്വലിന്‍ വില്യംസ് (വെസ്റ്റ് ഇന്‍ഡീസ്), കിം കോട്ടണ്‍ (ന്യൂസിലന്‍ഡ്), ലോറന്‍ ഏജന്‍ബാഗ് (ദക്ഷിണാഫ്രിക്ക), അന്ന ഹാരിസ് (ഇംഗ്ലണ്ട്), വൃന്ദ രതി (ഇംഗ്ലണ്ട്). ഇന്ത്യ), ആന്‍ ജനനി (ഇന്ത്യ), നിമാലി പെരേര (ശ്രീലങ്ക).

Keywords:  Latest-News, World, ICC-T20-Women’s-World-Cup, Sports, Cricket, Cricket Tournament, ICC-T20-World-Cup, Top-Headlines, ICC Announces All Female Panel Of Match Officials For Women's T20 World Cup.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia