city-gold-ad-for-blogger

ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തെത്തി; കനത്ത ജാഗ്രത, 70 ലക്ഷം പേരെ ഒഴിപ്പിച്ചു

ന്യൂയോര്‍ക്ക്: (www.kasargodvartha.com 10.09.2017) കരീബിയന്‍ മേഖലയിലും ക്യൂബയിലും വന്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തുമെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രതയാണ് പാലിക്കുന്നത്. 70 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതായാണ് റിപോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഇര്‍മ അമേരിക്കന്‍ തീരത്തെത്തിയത്.

ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തെത്തി; കനത്ത ജാഗ്രത, 70 ലക്ഷം പേരെ ഒഴിപ്പിച്ചു


ഭീതി പരത്തി കരയിലേക്കു നീങ്ങുന്ന ഇര്‍മ ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചില്‍ നിന്നും നാലിലേക്കു മാറിയിട്ടുണ്ട്. ഇത് അധികൃതരില്‍ ചെറിയൊരു ആശ്വാസം നല്‍കുന്നു. കാറ്റിന്റെ വേഗത കുറഞ്ഞുവരാനാണ് സാധ്യതയെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം അമേരിക്കയിലെ ഫ്‌ളോറിഡയും സമീപ സംസ്ഥാനങ്ങളും ലക്ഷ്യമാക്കി നീങ്ങുന്ന ഇര്‍മ കാറ്റിന്റെ വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെയെത്താമെന്നും മുന്നറിയിപ്പുണ്ട്.

കരയോട് അടുക്കുന്തോറും പ്രഹരശേഷി കൂടുന്ന വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ഇര്‍മ. ഫ്‌ളോറിഡ, അമേരിക്കയുടെ ഭാഗമായ പ്യൂര്‍ട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്‌സ്, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മുന്നൊരുക്കവും ഒഴിപ്പിക്കലുമാണ് പല തീരമേഖലകളിലും അമേരിക്ക നടത്തിയത്.


Keywords:  News, World, Hurricane Irma: 'Just get out of its way' Donald Trump tells people in the storm's path as it starts to lash Florida

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia