city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

History | കിരീടം സ്വന്തമാക്കിയത് ഇംഗ്ലണ്ട് മുതല്‍ ഓസ്ട്രേലിയ വരെ; വനിതാ ടി20 ലോകകപ്പിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോട്ടം

കേപ്ടൗണ്‍: (www.kasargodvartha.com) ക്രിക്കറ്റ് പ്രേമികളെ ആവേശഭരിതരാക്കി ഐസിസി വനിതാ ടി20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് അരങ്ങൊരുങ്ങി. ഫെബ്രുവരി 10 ന് കേപ്ടൗണിലെ ന്യൂലാന്‍ഡ്സില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടുന്നതോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഫെബ്രുവരി 26 വരെ തുടരുന്ന ടൂര്‍ണമെന്റില്‍ ആകെ 10 ടീമുകള്‍ പരസ്പരം മത്സരിക്കും. തങ്ങളുടെ ആദ്യ ഗ്രൂപ്പ് ലീഗ് മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഫെബ്രുവരി 12ന് കേപ്ടൗണില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടും.
                    
History | കിരീടം സ്വന്തമാക്കിയത് ഇംഗ്ലണ്ട് മുതല്‍ ഓസ്ട്രേലിയ വരെ; വനിതാ ടി20 ലോകകപ്പിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോട്ടം

പങ്കെടുക്കുന്ന ടീമുകളെ അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവര്‍ ഗ്രൂപ്പ് എയിലാണ്. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളെ നേരിടുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യ രണ്ട് ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. സെമി ഫൈനലില്‍ വിജയിച്ച് വരുന്ന ടീമുകള്‍ ഫെബ്രുവരി 26ന് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ദക്ഷിണാഫ്രിക്കയിലെ മൂന്ന് വേദികളിലായി ആകെ 23 മത്സരങ്ങള്‍ നടക്കും.

ചരിത്രം

2007-ലെ പുരുഷ ടി20 ലോകകപ്പിന്റെ വിജയത്തെത്തുടര്‍ന്ന്, 2009-ല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ICC) സ്ത്രീകള്‍ക്കായി ഏറ്റവും ചെറിയ ഫോര്‍മാറ്റ് ലോകകപ്പ് തുടങ്ങാന്‍ തീരുമാനിച്ചു. ആദ്യ പതിപ്പ് (2009) ഇംഗ്ലണ്ടിലാണ് നടന്നത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച ആതിഥേയര്‍ ചാമ്പ്യന്മാരായി. അതിനുശേഷം മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും ഇംഗ്ലണ്ടിന് അഭിമാനകരമായ കിരീടം നേടാനായില്ല. ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഓസ്‌ട്രേലിയ ആദ്യമായി ട്രോഫി നേടിയ അടുത്ത പതിപ്പിന് (2010) വെസ്റ്റ് ഇന്‍ഡീസ് ആതിഥേയത്വം വഹിച്ചു.

ശ്രീലങ്കയില്‍ നടന്ന മൂന്നാം പതിപ്പില്‍ ഓസ്ട്രേലിയ വീണ്ടും ചാമ്പ്യന്മാരായി. ഓസ്ട്രേലിയ തങ്ങളുടെ ഹാട്രിക് ചാമ്പ്യന്‍ഷിപ്പ് തികച്ച 2014 പതിപ്പിന്റെ ആതിഥേയാവകാശം ബംഗ്ലാദേശിനായിരുന്നു. 2016-ലെ വനിതാ ടി20 ലോകകപ്പിന്റെ ആതിഥേയ രാജ്യം ഇന്ത്യയായിരുന്നു. എന്നാല്‍, വലിയ പ്രതീക്ഷകള്‍ക്കിടയിലും ആതിഥേയര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലായിരുന്നു കിരീടപ്പോരാട്ടം. ഫൈനലില്‍ എട്ട് വിക്കറ്റിന്റെ ശ്രദ്ധേയമായ വിജയം നേടിയ ദ്വീപ് രാഷ്ട്രത്തിന് മുന്നില്‍ ഇത്തവണ ഓസീസ് കീഴടങ്ങേണ്ടി വന്നു.

ടൂര്‍ണമെന്റിന്റെ ആറാം പതിപ്പ് വെസ്റ്റ് ഇന്‍ഡീസില്‍ സംഘടിപ്പിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ടൂര്‍ണമെന്റില്‍ വീണ്ടും ആധിപത്യം സ്ഥാപിക്കുകയും നാലാം കിരീടം സ്വന്തമാക്കുകയും ചെയ്തു. ഓസ്ട്രേലിയ 2020 പതിപ്പിന് ആതിഥേയത്വം വഹിക്കുകയും അഞ്ചാം തവണയും കിരീടം നേടുകയും ചെയ്തു. ഇന്ത്യക്കെതിരായ ഫൈനല്‍ മത്സരത്തില്‍ 20 ഓവറില്‍ 184 റണ്‍സാണ് അവര്‍ നേടിയത്. മറുപടിയായി, ഇന്ത്യന്‍ ടീം വന്‍ തകര്‍ച്ച നേരിടുകയും 99 റണ്‍സിന് പുറത്താകുകയും ചെയ്തു.

Keywords:  ICC-T20-Women’s-World-Cup, World, Sports, Cricket, Top-Headlines, History and previous winners of ICC Women's T20 World Cup.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia