city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹജ്ജ്: ബാക്കി തുക ജൂണ്‍ 19 ന് മുമ്പ് അടക്കണം

നീലേശ്വരം: (www.kasargodvartha.com 06.06.2017) സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ ഒന്നാം ഗഡു തുക 81,000 രൂപ അടച്ചതിന് ശേഷമുള്ള ബാക്കി സംഖ്യ ജൂണ്‍ 19 ന് മുമ്പ് ബാങ്കില്‍ നിക്ഷേപിക്കണം. ഗ്രീന്‍ കാറ്റഗറിയില്‍ പെട്ടവര്‍ ബലി കര്‍മ്മത്തിനുള്ള സംഖ്യ 8,000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 1,62,150 രൂപയും അസീസിയ്യ കാറ്റഗറിയില്‍ പെട്ടവര്‍ ബലികര്‍മ്മത്തിനുള്ള സംഖ്യ 8,000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 1,28,750 രൂപ എന്ന ക്രമത്തിലുമാണ് പണം നിക്ഷേപിക്കേണ്ടത്.

വെയ്റ്റിംഗ്് ലിസ്റ്റില്‍ നിന്നും ഒന്ന് മുതല്‍ 324 വരെ ക്രമ നമ്പരുള്ളവര്‍ക്ക് യാത്രാ അനുമതി ലഭിച്ചിട്ടുണ്ട്. ഇവര്‍ മുഴുവന്‍ സംഖ്യയും  ഒറ്റത്തവണയായി തുക അടക്കണം. ഗ്രീന്‍ കാറ്റഗറിയില്‍ പെട്ടവര്‍ ബലികര്‍മ്മത്തിനുള്ള സംഖ്യ 8,000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 2,43,150 രൂപ രൂപയും അസീസിയ്യ കാറ്റഗറിയില്‍ പെട്ടവര്‍ ബലികര്‍മ്മത്തിനുള്ള സംഖ്യ 8,000 രൂപയുള്‍പ്പെടെ ഒരാള്‍ക്ക് 2,09,750 രൂപ എന്ന ക്രമത്തിലാണ് ഒറ്റത്തവണയായി പണമടക്കേണ്ടത്.

ഹജ്ജ്: ബാക്കി തുക ജൂണ്‍ 19 ന് മുമ്പ് അടക്കണം

റപീറ്റര്‍ മെഹ്‌റമായോ കമ്പനിയാനയോ രണ്ടാമത് ഹജ്ജ് നിര്‍വ്വഹിക്കുന്നവര്‍ കൂടുതലായി 10,750 രൂപയും കുട്ടികള്‍ക്ക് വേണ്ടി 11,850 രൂപയുമാണ് നിക്ഷേപിക്കേണ്ടത്. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും അവസരം ലഭിച്ചവര്‍ സംഖ്യ അടച്ചതിനുള്ള അസ്സല്‍ രശീതിനോടൊപ്പം മെഡിക്കല്‍ സ്‌ക്രീനിംഗ് സര്‍ട്ടിഫിക്കറ്റും ഒറിജിനല്‍ പാസ്സ്‌പോര്‍ട്ടും ജൂണ്‍ 16 നകം ഹജ്ജ് ഓഫീസില്‍ സമര്‍പ്പിക്കണം. ഇപ്പോള്‍ ബാക്കി സംഖ്യ മാത്രമടക്കുന്നവര്‍  പണമടച്ചതിന് ശേഷമുള്ള അസ്സല്‍ രശീതി സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസിലേക്കയക്കണം.

സ്‌റ്റേറ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാം. കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും പണമടയ്ക്കാം. പണമടയ്ക്കുന്നതിനുള്ള സ്ലിപ്പ് ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. പ്രവാസികളുള്‍പ്പെടെ ഇതുവരെ ഒറിജിനല്‍ പാസ്സ്‌പോര്‍ട്ട് സമര്‍പ്പിക്കാത്തവര്‍ ജൂലൈ അഞ്ചിന് മുമ്പ് ഹജ്ജ് കമ്മറ്റി ഓഫീസില്‍ എത്തിക്കണം. സംശയ നിവാരണങ്ങള്‍ക്ക് ഹജ്ജ് ട്രയിനര്‍മാരുമായി ബന്ധപ്പെടണം.

കുമ്പള, കാസര്‍കോട്, ചെര്‍ക്കള, ഉദുമ മേഖലകളിലെ ഹാജിമാര്‍ക്ക് ഹാറ്റ് കാര്‍ഡ് തയ്യാറാക്കുന്നതിനും ബാങ്കില്‍ പണമടക്കുന്നതിനുള്ള പേ സ്ലിപ്പ് വിതരണത്തിനുമുള്ള ക്യാമ്പ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മാണി വരെ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ നടക്കും. ക്യാമ്പില്‍ വെച്ച് ഡോക്ടര്‍മാര്‍ ഹാജിമാരെ പരിശോധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പങ്കെടുക്കുന്ന ഹാജിമാര്‍ പാസ്സ്‌പോര്‍ട്ട് കോപ്പി, ഇതുവരെയുള്ള മെഡിക്കല്‍ രേഖകള്‍, ബ്ലഡ് ഗ്രുപ്പ് പരിശോധനാ റിപ്പോര്‍ട്ട്, ഹജ്ജ് കവര്‍ നമ്പര്‍ എന്നിവ കൊണ്ട് വരണം.

Keywords:  kasaragod, Kerala, Hajj, Hajj camp, Top-Headlines, news, Nileshwaram, Cherkala, Religion, Hajj: Balance amount must pay before 19th

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia