Attack | പാക്കിസ്ഥാനിലെ കല്‍ക്കരി ഖനിയില്‍ 20 തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു
Oct 11, 2024, 11:25 IST

Image Credit: Facebook/Government of Pakistan
● സംഭവം വെള്ളിയാഴ്ച പുലര്‍ച്ചെ.
● ഏഴ് പേര്‍ക്ക് പരുക്കേറ്റു.
● ആറ് പേരുടെ നില ഗുരുതരം.
ഇസ്ലാമാബാദ്: (KasargodVartha) പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ (Balochistan) പ്രവിശ്യയിലെ കല്‍ക്കരി ഖനിയില്‍ ആക്രമണം. വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒട്ടേറെ ഏഴ് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
പുലര്‍ച്ചെ അക്രമി സംഘം ഖനിയില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മറ്റ് തൊഴിലാൡകള്‍ പറഞ്ഞു. ഒരു സംഘം ആയുധധാരികളായ ആളുകള്‍ ഡുക്കി പ്രദേശത്തെ ജുനൈദ് കല്‍ക്കരി കമ്പനിയുടെ ഖനികളിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖനികള്‍ക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
#Pakistan #Balochistan #coalmine #attack #terrorism #violence #RIP #justice