city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഏഷ്യന്‍ കരുത്തര്‍ക്കെതിരെ ജര്‍മനി വിറച്ചുജയിച്ചു

സോചി: (www.kasargodvartha.com 20.06.2017) കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഏഷ്യന്‍ കരുത്തര്‍ക്കെതിരെ ജര്‍മനി വിറച്ചുജയിച്ചു. യുവ നിരയുമായെത്തിയ ടീമാണ് ഏഷ്യന്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ 3-2 ന് ജയിച്ച് കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ വിജയത്തുടക്കമിട്ടത്. ജര്‍മനിക്കായി സ്റ്റിന്‍ഡ്, നായകന്‍ ജൂലിയര്‍ ഡ്രാക്‌സലര്‍, ഗൊരെറ്റ്‌സ്‌ക എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഗോളുകള്‍ റോജിക്ക്, ജുറിക്ക് എന്നിവര്‍ നേടി.

ലോകചാമ്പ്യന്മാരായ ജര്‍മനിയുടെ യുവനിര ഓസ്‌ട്രേലിയക്കെതിരെ വിറച്ചാണ് ജയിച്ചത്. കളിയുടെ അഞ്ചാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ജര്‍മനി ആധിപത്യം സ്ഥാപിച്ചെങ്കിലും ഓസ്‌ട്രേലിയ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. മധ്യനിരയ്ക്ക് പ്രാധാന്യം നല്‍കി ഒരു സ്‌ട്രൈക്കറെ മുന്‍നിര്‍ത്തി 4-5-1 ശൈലിയിലാണ് ജോക്വിം ലോ ജര്‍മന്‍ നിരയെ അണിനിരത്തിയത്.

കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഏഷ്യന്‍ കരുത്തര്‍ക്കെതിരെ ജര്‍മനി വിറച്ചുജയിച്ചു


ഓസ്‌ട്രേലിയ 3-6-1 ശൈലിയാണ് സ്വീകരിച്ചത്. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ ജൂലിയന്‍ ബ്രാന്‍ഡിന്റെ പാസില്‍ ലാറസ് സ്റ്റിന്‍ഡ് ജര്‍മനിക്ക് ലീഡൊരുക്കി. എന്നാല്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തിയ ഓസ്‌ട്രേലിയ 41ാം മിനുട്ടില്‍ ടോം റോജിക്കിലൂടെ സമനില കണ്ടെത്തി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് നായകന്‍ ഡ്രാക്‌സലര്‍ ജര്‍മനിയെ വീണ്ടും മുന്നിലെത്തിച്ചു.

രണ്ടാം പകുതി തുടങ്ങി മത്സരം നാല് മിനുട്ട് പിന്നിട്ടപ്പോള്‍ ഗൊരെറ്റ്‌സകയിലൂടെ ജര്‍മനി മൂന്നാം ഗോള്‍ നേടി ലീഡുയര്‍ത്തി. ജോഷ്വ കിമ്മിചാണ് ഗോളിന് വഴിയൊരുക്കിയത്. 3-1 ന് പിറകിലായിട്ടും സമ്മര്‍ദത്തിലാവാത്ത ഓസ്‌ട്രേലിയ മികച്ച മുന്നേറ്റം നടത്തിയതോടെ 56ാം മിനുട്ടില്‍ രണ്ടാം ഗോള്‍ മടക്കി.

ടോമി ജുറിക്കാണ് ഓസ്‌ട്രേലിയക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. സമനിലയ്ക്കായി ഓസ്‌ട്രേലിയ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ ജര്‍മനി മത്സരം 3-2ന് സ്വന്തമാക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, World, Top-Headlines, Australia, Goal, Germany, Confederation cup, Germany hold off Australia to claim thrilling win at FIFA Confederations Cup.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia