city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജര്‍മനിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി

ബെര്‍ലിന്‍: (www.kasargodvartha.com 30.06.2017) ജര്‍മനിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി. ഭൂരിപക്ഷം ജര്‍മന്‍ എംപിമാരും പിന്തുണച്ചതിനാല്‍ ജര്‍മന്‍ പാര്‍ലമെന്റ് നിയമത്തിന് അംഗീകാരം നല്‍കി. 393 എം പിമാര്‍ അനുകൂലിച്ചപ്പോള്‍ 226 പേര്‍ നിയമ ഭേദഗതിയെ എതിര്‍ത്തു. നാലു പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

സ്വവര്‍ഗ വിവാഹത്തിനെതിരെയുള്ള നിലപാട് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍കല്‍ ഉപേക്ഷിച്ചതിനു തൊട്ടു പിന്നാലെ നടന്ന വോട്ടെടുപ്പിലാണ് ഭൂപിപക്ഷം എംപിമാരും വിവാഹം നിയമവിധേയമാക്കാന്‍ വോട്ടുചെയ്തത്. ഇതോടെ, ജര്‍മനിയിലെ വിവാഹ നിയമം 'വ്യത്യസ്ത ലിംഗത്തില്‍ പെട്ടതോ ഒരേ ലിംഗത്തില്‍ പെട്ടവരോ ആയ രണ്ടു പേര്‍ തമ്മിലുള്ള ജീവിതമാണ് വിവാഹം' എന്ന് നിര്‍വചിക്കാം.

ജര്‍മനിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി


നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമവിധേയമായി വിവാഹിതരാകാനും കുട്ടികളെ ദത്തെടുക്കാനും സാധിക്കും. 2013ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്വവര്‍ഗ വിവാഹത്തിനെതിരായിരുന്നു മെര്‍കല്‍. കുട്ടികളുടെ സംരക്ഷണം ചൂണ്ടിക്കാട്ടിയായിരുന്നു മെര്‍ക്കല്‍ ഇതിനെ എതിര്‍ത്തത്.

എന്നാല്‍ ഈ നിലപാട് മെര്‍കലിന് ദോഷവും ചെയ്തg. ഒരിക്കല്‍ സ്വവര്‍ഗ ദമ്പതിമാരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇടവന്നുവെന്നും അവര്‍ കുട്ടികളെ ലാളിക്കുന്നത് കണ്ടപ്പോഴാണ് താന്‍ നിലപാട് മാറ്റിയതെന്നുമാണ് ആംഗേല മെര്‍കലിന്റെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Wedding. Germany, Parliament, Germany gay marriage approved by MPs in snap vote 46 minutes ago From the section Europe.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia