കുതിച്ചുയര്‍ന്ന് ഇന്ധനവില; ശ്രീലങ്കയില്‍ ഒറ്റദിവസം വര്‍ധിച്ചത് പെട്രോളിന് 77, ഡീസലിന് 55
Mar 13, 2022, 07:35 IST
കൊളംബോ: (www.kasargodvartha.com 13.03.2022) റഷ്യ യുക്രൈന്‍ യുദ്ധം തുടരുന്നതിനിടയില്‍ ഇന്ധനവില ഉയരുന്നു. ശ്രീലങ്കയില്‍ ഒറ്റ ദിവസം പെട്രോള്‍ വിലയില്‍ ലിറ്ററിന് 77 രൂപയുടെയും ഡീസലിന് 55 രൂപയുടെയും വര്‍ധനവാണുണ്ടായത്. ലങ്കയിലെ കറന്‍സിക്ക് ഇന്‍ഡ്യന്‍ രൂപയെക്കാള്‍ മൂല്യം കുറവാണ്. ഒരു ഇന്‍ഡ്യന്‍ രൂപ ലഭിക്കാന്‍ 3.30 ലങ്കന്‍ രൂപ വേണം.
പുതിയ വില പെട്രോളിന് ലിറ്ററിന് 254 രൂപയായി (76.2 ഇന്‍ഡ്യന്‍ രൂപ). ഡീസലിന് 176 രൂപയും (52.8 രൂപ). ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹസ്ഥാപനമായ ലങ്ക ഐഒസി ഡീസലിന് ലിറ്ററിന് 50 രൂപയും പെട്രോളിന് 75 രൂപയും വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഈ വര്‍ധനവ്.
Keywords: Sri Lanka, News, World, Petrol, Price, Top-Headlines, Business, Fuel price hiked in Sri Lanka.