city-gold-ad-for-blogger

വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശമയക്കുകയും ക്ലാസില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു; അധ്യാപിക അറസ്റ്റില്‍

ടെക്‌സസ്: (www.kasargodvartha.com 04.12.2019) വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശമയക്കുകയും ക്ലാസില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത അധ്യാപിക അറസ്റ്റിലായി. അമേരിക്കയിലെ ടെക്സസിലുള്ള സ്‌കൂളിലാണ് സംഭവം. റാന്‍ഡി ഷാവേരിയ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷത്തെ സെക്കന്‍ഡറി ടീച്ചര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ അധ്യാപികയാണ് ഷാവേരിയ.

കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ഒന്നിലധികം തവണ ഇവര്‍ ക്ലാസ് മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് ആരോപണം. ഒക്ടോബറില്‍ ക്ലാസ് മുറിയില്‍ വെച്ച് ഷാവേരി വിദ്യാര്‍ത്ഥിയുമായി ഓറല്‍ സെക്സില്‍ ഏപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേ സമയം ആരോപണങ്ങളുയര്‍ന്നപ്പോള്‍ തന്നെ ഇവര്‍ ജോലി രാജിവെച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച വില്യംസണ്‍ കൗണ്ടി ജയിലിലേക്ക് ഷവേരിയയെ മാറ്റിയെങ്കിലും പിന്നീട് ജാമ്യത്തുക കെട്ടിവച്ചതോടെ മോചിപ്പിക്കുകയായിരുന്നു. നേരത്തെ അഡോപ്റ്റ് എ ചൈല്‍ഡ്' പദ്ധതി നടത്തിയിരുന്ന ഷാവേരി എലമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയെ ദത്തെടുക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ത്ഥിക്ക് അശ്ലീല സന്ദേശമയക്കുകയും ക്ലാസില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു; അധ്യാപിക അറസ്റ്റില്‍

Keywords:  World, news, Teacher, arrest, Molestation, Student, Top-Headlines, Former district ‘Teacher of the Year’ performed oral sex on student in classroom: Report

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia