Football | പൂർണ നഗ്നരായി താരങ്ങൾ മൈതാനത്ത്; ജർമനിയിലെ നഗ്ന ഫുട്ബോൾ മത്സരത്തിൻ്റെ ചിത്രങ്ങൾ വൈറൽ
ബെർലിൻ: (KasargodVartha) സമൂഹത്തിലെ ഏതെങ്കിലും കാര്യത്തിനെതിരെ പ്രതിഷേധം അറിയിക്കാൻ പലപ്പോഴും കായിക രംഗത്തെ ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ ജർമനിയിൽ നിന്ന് ഒരു അസാധാരണ സംഭവം പുറത്തുവന്നിരിക്കുകയാണ്. വസ്ത്രം ധരിച്ച ടീമും ധരിക്കാത്ത ടീമും തമ്മിൽ ഫുട്ബോൾ മത്സരമാണ് ഇവിടെ നടന്നത്. കായിക രംഗത്തിന്റെ വാണിജ്യവൽക്കരണത്തിനെതിരെയായിരുന്നു ഈ വേറിട്ട പ്രതിഷേധം.
ഹെർണി നഗരത്തിലാണ് കാണികൾക്ക് മുന്നിൽ ജർമനിയിലെ ഒരു ഫുട്ബോൾ ടീം പൂർണ നഗ്നരായത്. ഇവരിൽ രണ്ട് കളിക്കാർ സ്ത്രീകളായിരുന്നു. എല്ലാവരും സോക്സും ഷൂവും അല്ലാതെ മറ്റൊന്നും ധരിച്ചിരുന്നില്ല. താരങ്ങൾ അവരുടെ നമ്പറുകൾ പുറകിലും നെഞ്ചിലും വരച്ചിരുന്നു.
പോട്ടോറിജിനാലെ ഓൾ-സ്റ്റാർസ് ടീമും വസ്ത്രം അഴിച്ചുവെച്ച മറ്റൊരു ടീമും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. മത്സരത്തിന്റെ വാർത്തകളും ചിത്രങ്ങളും 'ദി നെക്സ്റ്റ്' എന്ന അക്കൗണ്ടിൽ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മത്സരത്തിന്റെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്.