Tragedy | തുര്‍ക്കിയിലെ 12 നില കെട്ടിടത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി; നിരവധി പേര്‍ക്ക് സാരമായ പരുക്ക്, വീഡിയോ

● മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയെന്ന് അധികൃതര്‍.
● 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
● കെട്ടിടം തകരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
● സംഭവം അന്വേഷിക്കാന്‍ 6 പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചു.
ഇസ്താംബൂള്‍: (KasargodVartha) തുര്‍ക്കിയിലെ അങ്കാറയ്ക്കടുത്തുള്ള കര്‍ത്താല്‍കായയിലെ സ്‌കീ റിസോര്‍ട്ട് ഹോട്ടലില്‍ ഉണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി. നിരവധി പേരെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
സംഭവസമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപ്പിടിത്തമുണ്ടായതിന് പിന്നാലെ അതിഥികള്‍ കയറുപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ നിന്ന് രക്ഷപ്പെടാനായി ചിലര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെ വീഴ്ച്ചയിലും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബഹുനില കെട്ടിടത്തിലെ 12-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് കര്‍ത്താല്‍ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്ന് തുടങ്ങിയത്. എന്നാല്‍ തീ പെട്ടെന്ന് മറ്റു നിലകളിലേക്കും പടരുകയായിരുന്നു. അതേസമയം തീപ്പിടിത്തത്തിന് കാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.
കെട്ടിടം തകരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തീപ്പിടിത്തമുണ്ടായപ്പോള്‍ ഹോട്ടലില്‍ ഫയര്‍ അലാറം മുഴങ്ങിയില്ലെന്നും സ്‌മോക്ക് ഡിറ്റക്ടറുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും ഹോട്ടലില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. തീ പിടിത്തവുമായി ബന്ധപ്പെട്ട് ഇവിടെനിന്ന് ഒഴിപ്പിച്ചവരെ സമീപത്തെ ഹോട്ടലുകളില്‍ പുനരധിവസിപ്പിച്ചിരിക്കുകയാണ്.
അതേസമയം, അഗ്‌നിബാധയില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകള്‍ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ എക്സില്‍ പറഞ്ഞു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആറ് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി യില്‍മാസ് ടുങ്ക് പറഞ്ഞു.
ഈ വാർത്ത നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവെക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുകയും ചെയ്യുക.
Massive fire broke out at a ski resort hotel near Ankara, Turkey, killing at least 76 people and injuring many more. The cause of the fire is still under investigation.
#TurkeyHotelFire, #AnkaraTragedy, #FireAccident, #RescueOperations, #RIP
İhmali olan herkesten hesap sorulmalı!
— asiasena_1 (@neslihanbedir8) January 21, 2025
66 Can gitti!
Yangında hayatını kaybeden kişi sayısı 66 oldu, 50'nin üzerinde yaralı. pic.twitter.com/n5DoZd8mck