Arrested | അമേരിക്കയിൽ പെൺകുട്ടികൾ നഗ്‌നചിത്രങ്ങൾ അയക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് 150-ലധികം വ്യാജ ബോംബ് ഭീഷണികൾ അയച്ച് യുവാവ്; രാജ്യത്ത് സൃഷ്ടിച്ചത് വലിയ പൊല്ലാപ്പ്; ഒടുവിൽ എഫ്ബിഐയുടെ പിടിയിലായി
Sep 29, 2023, 19:00 IST
വാഷിംഗ്ടണ്‍: (KasargodVartha) കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ നഗ്ന ചിത്രങ്ങൾ അയക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ സ്‌കൂളുകള്‍ക്കും സിനഗോഗുകള്‍ക്കും മറ്റ് പൊതുസ്ഥലങ്ങള്‍ക്കും നേരെ 150-ലധികം വ്യാജ ബോംബ് ഭീഷണികള്‍ നടത്തിയതിന് പെറുവിയന്‍ പൗരനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. പ്രതിയായ എഡ്ഡി മാനുവല്‍ നുനെസ് സാന്റോസ് എന്ന 33 കാരനായ വെബ്സൈറ്റ് ഡെവലപ്പറെ ചൊവ്വാഴ്ച പെറുവിലെ ലിമയില്‍ വെച്ചാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് നീതിന്യായ വകുപ്പ് അധികൃതര്‍ അറിയിച്ചു. പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ് ഈ മാസം ആദ്യമാണ് ഭീഷണികള്‍ അയച്ചത്.
യുവാവ് 'ലൂക്കാസ്' എന്ന് പേരുള്ള കൗമാരക്കാരനായി നടിക്കുകയും കൗമാരക്കാരായ പെണ്‍കുട്ടികളുമായി ആശയവിനിമയം നടത്താന്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. അവരില്‍ 15 വയസുകാരി അടക്കമുള്ള രണ്ടുപേരോട് നഗ്ന ചിത്രങ്ങൾ യുവാവ് ചോദിച്ചുവെന്നും അവര്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ സ്‌കൂളുകള്‍ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, കണക്റ്റിക്കട്ട്, അരിസോണ, അലാസ്‌ക എന്നിവിടങ്ങളിലെ വിവിധ പൊതുസ്ഥലങ്ങള്‍ ലക്ഷ്യമിട്ട് സെപ്റ്റംബര്‍ 15-ന് എഫ്ബിഐക്ക് ഈ ഭീഷണികളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുതുടങ്ങിയിരുന്നു. ജൂതന്മാരുടെ പുതുവത്സരമായ 'റോഷ് ഹഷാന' ആഘോഷ സമയത്ത് ന്യൂയോര്‍ക്കിലെ കുറഞ്ഞത് മൂന്ന് സിനഗോഗുകളിലേക്കെങ്കിലും ഭീഷണികള്‍ അയച്ചിരുന്നു. അതിലൊന്നില്‍ കെട്ടിടത്തിലെ പൈപ്പ് ബോംബുകള്‍ ഉടന്‍ പൊട്ടിത്തെറിക്കുകയും നിരവധി നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്.
രണ്ട് ദിവസത്തിന് ശേഷം, പെന്‍സില്‍വാനിയയിലെ സ്‌കൂളുകള്‍ക്ക് ഭീഷണികള്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് 20 വ്യത്യസ്ത സ്‌കൂളുകളില്‍ നിന്നായി 1,100-ലധികം വിദ്യാര്‍ത്ഥികളെ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, ഒരു ഷോപ്പിംഗ് മാള്‍ എന്നിവിടങ്ങളിലേക്കും ഭീഷണി ഇ മെയില്‍ സന്ദേശം ലഭിച്ചു. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ ഒഴിപ്പിക്കാനും അടയ്ക്കാനും, ഒരു ആശുപത്രിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും പൊലീസ് നടപടികള്‍ സ്വീകരിച്ചു. വിമാനങ്ങള്‍ വൈകുകയും ചെയ്തു.
ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട ഇമെയിലുകള്‍, ഫോണ്‍ നമ്പറുകള്‍, ഐപി വിലാസങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ന്യൂനസ് സാന്റോസിലേക്ക് എത്തിയത്. നിര്‍ണായകമായ നിയമപാലകരെയും പൊതു സുരക്ഷാ ഉറവിടങ്ങളെയും വഴിതിരിച്ചുവിടുകയും രാജ്യത്തുടനീളമുള്ള നൂറുകണക്കിന് വിഭാഗങ്ങളില്‍ ഭയം സൃഷ്ടിക്കുകയും ചെയ്ത പ്രവൃത്തിയാണ് യുവാവില്‍ നിന്നുണ്ടായതെന്ന് യുഎസ് അറ്റോര്‍ണി ഡാമിയന്‍ വില്യംസ് പറഞ്ഞു. ഭീഷണി സന്ദേശങ്ങള്‍ അയച്ചു, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചു, കുട്ടികളുടെ നഗ്‌ന ചിത്രം സ്വന്തമാക്കാന്‍ ശ്രമിച്ചു തുടങ്ങി അഞ്ച് കുറ്റങ്ങളാണ് സാന്റോസിനെതിരെ ചുമത്തിയിട്ടുള്ളത്.
Keywords: Malayalam News, Latest News, World News, American News, USA, Crime, Crime News, Cyber Crime, Peru, Arrested, Bomb Threats, Trending, Fake Bomb Threats, Nunez Santos, FBI arrests Peru man for sending 150+ fake bomb threats to US public places. < !- START disable copy paste -->