city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത് എന്തിനാണെന്നറിയില്ല, അവര്‍ പറഞ്ഞതുമില്ല; 10 ദിവസത്തിനകം കേരളത്തിലെത്തും: ഫാദര്‍ ടോം ഉഴുന്നാലില്‍

വത്തിക്കാന്‍ സിറ്റി: (www.kasargodvartha.com 16.09.2017) 10 ദിവസത്തിനകം കേരളത്തിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തീവ്രവാദികളുടെ തടവില്‍ നിന്നും മോചിതനായ ഫാദര്‍. ടോം ഉഴുന്നാലില്‍. പാസ്‌പോര്‍ട്ട് ഇല്ലാത്തതാണ് നിലവിലെ പ്രശ്‌നം. പാസ്‌പോര്‍ട്ട് ഉടന്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.

തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത് എന്തിനാണെന്നറിയില്ല, അവര്‍ പറഞ്ഞതുമില്ല; 10 ദിവസത്തിനകം കേരളത്തിലെത്തും: ഫാദര്‍ ടോം ഉഴുന്നാലില്‍

തന്നെ തീവ്രവാദികള്‍ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ല. അക്കാര്യം അവര്‍ പറഞ്ഞതുമില്ല. പിന്നീടാണ് മോചനദ്രവ്യം ചോദിക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍ തന്നെ മോചിപ്പിക്കാന്‍ പണം നല്‍കിയതായി അറിയില്ല. ശരീരം മെലിഞ്ഞത് പ്രമേഹം കൊണ്ടാണ്; ഭക്ഷണത്തിന്റെ കുറവ് ആയിരുന്നില്ല. മോചനത്തിനായി ഇടപെട്ട എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ പറഞ്ഞു.

തട്ടിക്കൊണ്ടുപോയ ഭീകരര്‍ തന്നെ പീഡിപ്പിച്ചിട്ടില്ല. പല കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. കണ്ണു കെട്ടിയാണ് മാറ്റിയിരുന്നത്. പ്രമേഹത്തിനുള്ള മരുന്നും ഡോക്ടറുടെ സേവനവും അവര്‍ ഒരുക്കിത്തന്നതായി ഫാദര്‍ വ്യക്തമാക്കി. യെമനില്‍ ഭീകരരുടെ താവളത്തില്‍നിന്ന് 18 മാസത്തെ തടവിനുശേഷം മോചിതനായി വത്തിക്കാനില്‍ എത്തിയ ടോം, സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kerala, World, Top-Headlines, News, Father Uzhunnalil to reach Kerala with in 10 days.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia