Morgan retires | ഇന്‍ഗ്ലന്‍ഡ് ഏകദിന ട്വന്റി-20 ടീം ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ അന്താരാഷ്ട്ര ക്രികറ്റില്‍നിന്നും വിരമിക്കുന്നു
Jun 28, 2022, 16:53 IST
ലന്‍ഡന്‍: (www.kasargodvartha.com) ഇന്‍ഗ്ലന്‍ഡ് ഏകദിന ട്വന്റി-20 ടീം ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍(35) രാജ്യാന്തര ക്രികറ്റില്‍ നിന്നും വിരമിക്കുന്നു. 2019-ല്‍ ഏകദിന ലോകകപ് കിരീടം നേടികൊടുത്ത മോര്‍ഗന്‍ ഉടന്‍ പ്രഖ്യാപനം നടത്തുമെന്ന്
മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 126 ഏകദിനങ്ങളിലും 72 ട്വന്റി-20 കളിലും ടീമിന്റെ ക്യാപ്റ്റനായിരുന്നു. അതില്‍ തന്നെ 118 മത്സരങ്ങളില്‍ വിജയം കണ്ടു.
അയര്‍ലന്‍ഡ് താരമായിരുന്ന മോര്‍ഗന്‍ 2009ലാണ് ഇന്‍ഗ്ലന്‍ഡ് ടീമിലെത്തുന്നത്. ഇന്‍ഡ്യക്കെതിരായ ട്വന്റി-20 മത്സരം ജൂലായില്‍ തുടങ്ങാനിരിക്കെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വരുന്നത്. 2012ല്‍ ട്വന്റി 20 ടീമിന്റെയും 2014ല്‍ ഏകദിന ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത മോര്‍ഗന്‍ 225 ഏകദിനങ്ങളിലായി 6957-റണ്‍സും 115 ട്വന്റി 20-കളില്‍ 2458 റണ്‍സും നേടിയിട്ടുണ്ട്.
Keywords: England ODI Twenty20 captain Owen Morgan retires from international cricket, News, International, Top-Headlines, Cricket, Sports, World, Report, Social-Media, Retired, Twenty-20.