Controversy | കണ്ടിരിക്കാന്‍ കഴിയാതെ തലകറക്കവും ഛര്‍ദ്ദിയും; ലെസ്ബിയന്‍ നാടകത്തിനെത്തിയ 18 ഓളം പേര്‍ വൈദ്യസഹായം തേടി
● ഇനിയും 7 അവതരണങ്ങള്‍ അവശേഷിക്കുന്നു.
● രൂപീകരണത്തിന് പിന്നില്‍ ഫ്ളോറന്റീന ഹോള്‍സിംഗര്‍.
● ബുദ്ധിമുട്ടുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ഓപ്പറ റണ്ണര്‍മാര്‍.
ബെര്‍ലിന്‍: (KasargodVartha) ജര്‍മനിയില്‍ (Germany) നാടകം കണ്ട 18 ഓളം പേര്‍ വൈദ്യസഹായം തേടിയെന്ന അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ലെസ്ബിയന്‍ (Lesbian Scenes) ലൈംഗികത, യഥാര്‍ത്ഥ രക്തം, നഗ്‌നരായി റോളര്‍ - സ്‌കേറ്റിംഗ് നടത്തുന്ന കന്യാസ്ത്രീകള്‍ തുടങ്ങിയ നാടകരംഗങ്ങളുടെ അവതരണം കണ്ട 18 ഓളം പേരാണ് വൈദ്യ സഹായം തേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 5-ന് ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടില്‍ (Stuttgart) അരങ്ങേറിയ പ്രകടനത്തിനിടയിലാണ് സംഭവം.
സംഗീതസംവിധായകന്‍ പോള്‍ ഹിന്‍ഡെമിത്ത് സംഘടിപ്പിച്ച 'സാന്‍ക്താ സൂസന്ന' എന്ന റാഡിക്കല്‍ ഫെമിനിസ്റ്റ് ഓപ്പറയുടെ കാഴ്ചക്കാരായെത്തിയവരെയാണ് ഛര്‍ദ്ദി, മനംപുരട്ടല്‍, തലകറക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യഥാര്‍ത്ഥ ലൈംഗിക പ്രവര്‍ത്തികള്‍, വേദനാജനകമായ സ്റ്റണ്ടുകള്‍, യഥാര്‍ത്ഥവും വ്യാജവുമായ രക്തം, ശരീരത്തിലെ മുറിവുകളും കുത്തിവയ്പ്പുകളും തുടങ്ങിയ രംഗങ്ങളൊക്കെ സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടപ്പോഴാണ് കാണികളായി എത്തിയവരില്‍ ഏതാനും പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
1921-ല്‍ ആരംഭിച്ചതാണ് ഈ ഏകാംഗ ഓപ്പറ. 100 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇത് ആദ്യമായാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്. ഫ്ളോറന്റീന ഹോള്‍സിംഗര്‍ എന്ന തീവ്ര പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റാണ് വിവാദ ഓപ്പറയുടെ രൂപീകരണത്തിന് പിന്നില്‍. ഓപ്പറയ്ക്കിടെ, കേന്ദ്ര കഥാപാത്രമായ സൂസന്ന തന്റെ ലൈംഗികത കണ്ടെത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ ദൃശ്യവിഷ്‌കരണത്തില്‍ ഉള്ളത്. നവംബര്‍ 3 വരെ നടക്കുന്ന ഓപ്പറയുടെ 7 അവതരണങ്ങള്‍ കൂടി ഇനിയും അവശേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ നാടകം കണ്ടവര്‍ വൈദ്യസഹായം തേടിതോടെ, പ്രേക്ഷകര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് ഓപ്പറ റണ്ണര്‍മാര്‍ പറഞ്ഞതായാണ് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'അതിര്‍ത്തികള്‍ പര്യവേക്ഷണം ചെയ്യുകയും സന്തോഷത്തോടെ അവയെ മറികടക്കുകയും ചെയ്തു കൊണ്ട് ഈ പ്രകടനം കലയുടെ കേന്ദ്ര ദൗത്യം നിറവേറ്റിയെന്നാണ് ഓപ്പറയുടെ കലാസംവിധായകന്‍ വിക്ടര്‍ ഷോണര്‍ അഭിപ്രായപ്പെട്ടത്.
ഒരു സിനിമ അല്ലെങ്കില്‍ നാടകം കണ്ട് ഭയന്ന് നിലവിളിക്കുന്നത് സ്വാഭാവികമാണ്. അത് കാണുന്ന സമയത്ത് നമ്മള്‍ ആ കാഴ്ചയുമായി എത്ര താതാത്മ്യപ്പെടുന്നു എന്നതിന് അനുസരിച്ചാകും ഇത്തരം അനുഭവങ്ങള്‍ കാഴ്ചക്കാരനില്‍ ഉണ്ടാക്കുക.
#opera #controversy #germany #performanceart #graphiccontent #disturbing #art #culture