city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാബൂളിലെ ഗുരുദ്വാര ആക്രമണം; ചാവേറായത് മലയാളിയല്ല അഫ്‌ഗാനിയെന്ന് ഡി എൻ എ റിപ്പോർട്ട്

കാബൂൾ: (www.kasargodvartha.com 13.08.2020) അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയിൽ നടന്ന ചാവേർ ആക്രമണത്തിൽ ചാവേറായത് മലയാളിയല്ലെന്ന് ഡി എൻ എ റിപ്പോർട്ട്. ആക്രമണം നടത്തിയത് അഫ്‌ഗാനി തന്നെയാണെന്ന് ദി പ്രിൻറ് റിപ്പോർട്ട് ചെയ്തു. 

അതേസമയം ഇവിടെ ചാവേറായി മരിച്ചത് 2016 ൽ ദാഇശിൽ ചേർന്നെന്ന് പറയപ്പെടുന്ന തൃശൂർകാരനായ മുഹ്‌സിൻ ആണെന്ന് പ്രമുഖ ഇംഗ്ലീഷ് ചാനലുകളടക്കം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ  അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ഡി എൻ എ പരിശോധനയിൽ ചാവേറായി മരിച്ചത് അഫ്ഗാൻകാരനായ  മുഹമ്മദ് മുഹ്സിന്‍ എന്ന അബു ഖാലിദ് അല്‍ഹിന്ദി (21) ആണെന്നാണ് തെളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അഫ്ഗാൻ ഗവണ്മെന്റ് എൻ ഐ എയ്ക്ക് നൽകിയതായി പുതിയ റിപോർട്ടുകൾ പറയുന്നു. 

കാബൂളിലെ ഗുരുദ്വാര ആക്രമണം; ചാവേറായത് മലയാളിയല്ല അഫ്‌ഗാനിയെന്ന് ഡി എൻ എ റിപ്പോർട്ട്

മാർച്ച് 25 ന് പ്രാർത്ഥന നടക്കുന്നതിനിടെ ഗുരുദ്വാരയിൽ ചാവേറാക്രമണം നടക്കുകയായിരുന്നു. രണ്ടു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഫ്‌ഗാനിലെ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ഖോറസാൻ ആണ് ആക്രമണത്തിന് പിന്നെലെന്നാണ് അഫ്‌ഗാൻ സർക്കാർ പറയുന്നത്.  

Keywords: Kerala, News, World, Afghanisthan, Gurudwara, Bomb Attack, Afghani Native, Kasargod, Doctor, DNA report, DNA test shows Kabul Gurdwara bomber was Afghan, not Keralite.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia