തന്റെ പണം മോഷ്ടിച്ചെന്നാരോപിച്ച് മുന്‍ ഭാര്യക്കും മക്കള്‍ക്കുമെതിരെ ഡീഗോ മറഡോണ
Nov 26, 2017, 16:32 IST
ബ്യൂണസ് അയേഴ്‌സ്:(www.kasargodvartha.com 26/11/2017) തന്റെ പണം മോഷ്ടിച്ചെന്നാരോപിച്ച് മുന്‍ ഭാര്യക്കും മക്കള്‍ക്കുമെതിരെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. മുന്‍ഭാര്യ ക്ലോഡിയ വില്ലഫെയ്ന്‍, ആ ബന്ധത്തിലെ മക്കളായ ഡല്‍മ, ജിയാന്നിന എന്നിവര്‍ ചേര്‍ന്ന് 2000 - 2015 കാലയളവില്‍ 34 ലക്ഷം പൗണ്ട് (29 കോടിയോളം രൂപ) തട്ടിയെടുത്തെന്നാണ് താരത്തിന്റെ ആരോപണം.
തട്ടിയെടുത്ത പണം മൂവരും ചേര്‍ന്ന് ഉറുഗ്വായിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും പിന്നീട് ഈ തുക ഉപയോഗിച്ച് അമേരിക്കയില്‍ വസ്തുവകകള്‍ വാങ്ങുകയുമായിരുന്നെന്ന് മറഡോണ ആരോപിക്കുന്നു. 'പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസ് നടക്കുന്നതിനിടെ ജിയാന്നിന ഓഗസ്റ്റ് 31 ന് അര്‍ജന്റീനയില്‍ നിന്നു പോയി. മണിക്കൂറുകള്‍ക്ക് ശേഷം തിരികെയെത്തുകയും ചെയ്തു. ഓഗസ്റ്റ് 31ന് ഉറുഗ്വായില്‍ ജിയാന്നിന എന്തുചെയ്യുകയായിരുന്നു? വിനോദസഞ്ചാരത്തിന് പോയതായിരുന്നോ?' മറഡോണയുടെ അഭിഭാഷകന്‍ ചോദിച്ചതായി സ്പാനീഷ് മാധ്യമം മാര്‍കയെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ഭാര്യയായ ക്ലോഡിയക്ക് ഉറുഗ്വായില്‍ ബാങ്ക് അക്കൗണ്ട് ഉണ്ട്. മക്കളില്‍ ഒരാള്‍ ഇവിടെനിന്ന് പണം അവിടെ നിക്ഷേപിക്കുന്നുമുണ്ട്. അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ ജിയാന്നിനയെ കസ്റ്റഡിയിലെടുക്കുകയല്ലാതെ മാര്‍ഗമില്ലെന്നും മറഡോണയുടെ അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അച്ഛന്റെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് ജിയാന്നിന രംഗത്തെത്തി. ട്വിറ്ററിലൂടെ ആയിരുന്നു ജിയാന്നിനയുടെ പ്രതികരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Top-Headlines, Theft, Maradona, Advocate, Money, Twitter, Wife, Daughter, Diego Maradona Wants Daughter Jailed for Stealing 3.4 Million Pounds from Him