അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Apr 29, 2017, 09:58 IST
കറാച്ചി: (www.kasargodvartha.com 29.04.2017) അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് സി എന്‍ എന്‍ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം അസുഖം ഗുരുതരമല്ല, ചികിത്സക്കായി ഇടക്കിടെ ആശുപത്രി സന്ദർശിക്കുന്നുണ്ടെന്നാണ് വിവരം. കാലിലെ കോശങ്ങൾ മരവിച്ച അവസ്ഥയിലാണെന്നും വ്രണം പഴുത്തതിനെ തുടര്‍ന്ന് ദാവൂദിന് സ്വതന്ത്രമായി നടക്കാനാവാത്ത സ്ഥിതിയിലാണെന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ തുടർ ചികിത്സക്ക് വേണ്ടിയും കൂടിയാണ് ദാവൂദ് കറാച്ചി ആശുപത്രി സന്ദർശിക്കുന്നതെന്നാണ് വിവരം.
61 കാരനായ ദാവൂദ് ഇബ്രാഹിം 257 പേരുടെ മരണത്തിനിടയാക്കിയ 1993 ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനും, സാമ്പത്തിക സ്രോതസ്സുമാണ്. മുംബൈ അധോലോക രാജാവുമായ ദാവൂദിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഇന്ത്യ പാകിസ്താനെ സമീപിച്ചിരുന്നു.

കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന ക്ലിഫ്ടണ്‍ മേഖലയില്‍ പാക് ചാര സംഘടനായ ഐ എസ് ഐയുടെ സുരക്ഷയോടെയാണ് ദാവൂദ് ഇബ്രാഹിം താമസിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യ ഐക്യരാഷ്ട്ര സഭയ്ക്ക് തെളിവ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ദാവൂദ് ഇബ്രാഹിം രാജ്യത്തില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പാകിസ്താന് തുടര്‍ന്നത്.
61 കാരനായ ദാവൂദ് ഇബ്രാഹിം 257 പേരുടെ മരണത്തിനിടയാക്കിയ 1993 ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനും, സാമ്പത്തിക സ്രോതസ്സുമാണ്. മുംബൈ അധോലോക രാജാവുമായ ദാവൂദിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഇന്ത്യ പാകിസ്താനെ സമീപിച്ചിരുന്നു.
Summary: Dawood Ibrahim, India’s most wanted criminal and an accused in the 1993 Mumbai bombings, has been unwell and frequently visiting a hospital in Karachi, sources said on Saturday