city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Malware | ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്! 100 മൊബൈൽ ഫോൺ ആപ്പുകളിൽ അപകടകരമായ ക്ഷുദ്രവെയർ കണ്ടെത്തി; ഉടൻ നീക്കം ചെയ്യാൻ നിർദേശം

ന്യൂഡെൽഹി: (www.kasargodvartha.com) ആൻഡ്രോയിഡ് ഫോണുകളിൽ മാൽവെയർ ആക്രമണം വളരെ സാധാരണമാണ്. പിന്നീട് ഗൂഗിൾ, പ്ലേ സ്റ്റോറിൽ നിന്ന് ക്ഷുദ്രവെയർ അടങ്ങിയ ആപ്പുകൾ നീക്കം ചെയ്യുകയാണ് പതിവ്. പ്ലേ സ്റ്റോറിൽ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ ആപ്പിനെ ഗൂഗിൾ പരിശോധിക്കാറുണ്ടെങ്കിലും ക്ഷുദ്രവെയർ ആപ്പുകളെ തടയാനുള്ള എല്ലാ ശ്രമങ്ങളും പാഴായിരിക്കുകയാണ്. ഇപ്പോൾ വീണ്ടും 100 ലധികം ആപ്പുകളിൽ മാൽവെയർ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു.

Malware | ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്! 100 മൊബൈൽ ഫോൺ ആപ്പുകളിൽ അപകടകരമായ ക്ഷുദ്രവെയർ കണ്ടെത്തി; ഉടൻ നീക്കം ചെയ്യാൻ നിർദേശം

ഈ ആപ്പുകളിൽ സ്പിൻ ഒ കെ ('SpinOK') എന്ന് പേരിട്ടിരിക്കുന്ന മാൽവെയർ ഉണ്ടെന്നാണ് റിപ്പോർട്ട്. ബ്ലീപ്പിംഗ് കമ്പ്യൂട്ടറുമായി സഹകരിച്ച് ഡോ.വെബിലെ സുരക്ഷാ ഗവേഷകരാണ് പുതിയ ക്ഷുദ്രവെയർ കണ്ടെത്തിയത്. ഈ 100 ആപ്പുകളുടെ മൊത്തം ഡൗൺലോഡുകൾ 400 ദശലക്ഷത്തിലധികം കവിഞ്ഞതായി റിപ്പോർട്ട് പറയുന്നു. ആപ്പുകൾ ഉപയോക്താക്കളെ കെണിയിൽ വീഴ്‌ത്തുന്ന പരസ്യങ്ങൾ കാണിക്കുകയും തുടർന്ന് സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരം ആപ്പുകൾ ഉടൻ നീക്കണമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

സ്പിൻ ഒ കെ ക്ഷുദ്രവെയർ കണ്ടെത്തിയ ചില പ്രധാന ആപ്പുകൾ

Noizz

Zapya

VFly

Cashzine

MVBit

Biugo

Crazy Drop

Tick

Fizzo Novel

CashEM

ശ്രദ്ധിക്കുക

* ഉപയോഗിക്കുന്ന ആപ്പുകൾ അംഗീകൃതമെന്നും സുരക്ഷിതമെന്നും ഉറപ്പ് വരുത്തുക

* ഉപയോക്താക്കൾ കാമറ, മൈക്രോഫോൺ അല്ലെങ്കിൽ സ്‌റ്റോറേജ് എന്നിവ ഉൾപ്പെടെ ആപ്പുകൾക്ക് നൽകിയിട്ടുള്ള അനുമതികൾ ശരിക്കും ആവശ്യമാണോ അല്ലയോ എന്ന് പുനർവിചിന്തനം ചെയ്യണം.

* ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ, വിവിധ വ്യാജ ഏജൻസികൾ പ്രചരിപ്പിക്കുന്ന ഓഫറുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം, കൂടാതെ സ്വയം സുരക്ഷിതരായിരിക്കാൻ അവ ഒഴിവാക്കുകയും വേണം.

Keywords: News, New Delhi, National, Technology, Malware, Android Apps, Google Play Store, Dangerous Malware Detected In Over 100 Android Apps; 400 Million Users At Risk. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia