city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

FIFA World Cup | മെസിയോ, റൊണാള്‍ഡോയോ, ആരാണ് മികച്ചത്? ലോക കപിലെ കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ദോഹ: (www.kasargodvartha.com) എക്കാലത്തെയും മികച്ച രണ്ട് കളിക്കാരാണെങ്കിലും, ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇതുവരെ ലോകകപ് നേടിയിട്ടില്ല. നിലവില്‍ മെസിക്ക് 35 വയസുണ്ട്, റൊണാള്‍ഡോയ്ക്ക് 37 വയസായി. ഒരുപക്ഷെ രണ്ടുപേരുടെയും അവസാന ലോകകപ് ആയിരിക്കാം ഖത്വറിലേത്. കിരീടം ഉയര്‍ത്തി പെലെയെയും ഡീഗോ മറഡോണയെയും പോലുള്ളവരുടെ നേട്ടങ്ങള്‍ ആവര്‍ത്തിക്കാനുള്ള രണ്ട് സൂപര്‍സ്റ്റാറുകളുടെ അവസാന അവസരമായിരിക്കും ഇത്.
          
FIFA World Cup | മെസിയോ, റൊണാള്‍ഡോയോ, ആരാണ് മികച്ചത്? ലോക കപിലെ കണക്കുകള്‍ പറയുന്നത് ഇങ്ങനെ

ലോകകപില്‍ മെസി:

മെസിയുടെ അഞ്ചാമത്തെ ലോകകപ് മത്സരമാണ് ഖത്വറിലേത്. ടൂര്‍ണമെന്റില്‍ 19 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2014-ല്‍ ബ്രസീലില്‍ നടന്ന ഫിഫ ലോകകപ് ടൂര്‍ണമെന്റില്‍ കിരീടത്തിന്റെ ഏറ്റവും അടുത്തെത്തിയ മെസി, പക്ഷെ ഫൈനലില്‍ അര്‍ജന്റീന തോറ്റതോടെ നിരാശനായി. 2010-ല്‍ ദക്ഷിണാഫ്രികയില്‍ നടന്ന ലോകകപ് മെസിക്ക് നിരാശാജനകമായിരുന്നു, ക്വാര്‍ടര്‍ ഫൈനലില്‍ അര്‍ജന്റീന പുറത്തായതിനാല്‍ ഒരു ഗോള്‍ പോലും നേടുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.

ലോകകപില്‍ റൊണാള്‍ഡോ:

റൊണാള്‍ഡോ ഇതുവരെ നാല് ലോകകപുകളില്‍ കളിക്കുകയും 17 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. പങ്കെടുത്ത എല്ലാ ലോകകപുകളിലും റൊണാള്‍ഡോ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2006-ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപില്‍ സെമിഫൈനലില്‍ എത്തിയതാണ് റൊണാള്‍ഡൊക്കൊപ്പമുള്ള പോര്‍ചുഗലിന്റെ മികച്ച നേട്ടം. അതിനുശേഷം, പോര്‍ചുഗല്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഖത്വറില്‍ അവര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.

കണക്കുകള്‍:

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോക കപ്
* മത്സരങ്ങള്‍ - 17
* ഗോളുകള്‍ - 7
* ഓരോ കളിയിലും 0.4 ഗോളുകള്‍

* അന്താരാഷ്ട്ര മത്സരങ്ങള്‍ - 191
* അന്താരാഷ്ട്ര ഗോളുകള്‍ - 117
* ഓരോ കളിയിലും 0.61 ഗോളുകള്‍

ലയണല്‍ മെസി

ലോക കപ്
* മത്സരങ്ങള്‍ - 19
* ഗോളുകള്‍ - 6
* ഓരോ കളിയിലും 0.3 ഗോളുകള്‍

* അന്താരാഷ്ട്ര മത്സരങ്ങള്‍ - 164
* അന്താരാഷ്ട്ര ഗോളുകള്‍ - 90
* ഓരോ കളിയിലും 0.55 ഗോളുകള്‍

ലോകകപുകളുടെ കാര്യം വരുമ്പോള്‍, റൊണാള്‍ഡോയും മെസിയും വിജയിച്ചിട്ടില്ല എന്ന വസ്തുതയാണ് വ്യക്തമാവുന്നത്. ഇനി ഖത്വറില്‍ മാറ്റം ഉണ്ടാവുമോയെന്നാണ് കണ്ടറിയേണ്ടത്.

Keywords:  Latest-News, FIFA-World-Cup-2022, World, Football Tournament, Football, Sports, Cristiano-Ronaldo, Lionel-Messi, Top-Headlines, Cristiano Ronaldo vs Lionel Messi: Who is better.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia