ടോക്യോ ഒളിംപിക്‌സ്; 3 കായിക താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ടോക്യോ: (www.kasargodvartha.com 18.07.2021) നേരത്തേ ഒളിപിംക്‌സ് വില്ലേജില്‍ വിദേശത്ത് നിന്നെത്തിയ ഒരു ഒഫീഷ്യലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നതിന് പിന്നാലെ മൂന്ന് കായിക താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആശങ്കയിലാണ് കായിക ലോകം. ഇതില്‍ രണ്ടു പേര്‍ ഒളിമ്പിക് വില്ലേജിലും ഒരാള്‍ ഹോടെലിലുമാണ് താമസിക്കുന്നത്. അതേസമയം കോവിഡ് സ്ഥിരീകരിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ഒളിംപിക്‌സുമായി ബന്ധപ്പെട്ട 10 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 55 ആയി ഉയര്‍ന്നു. കോവിഡ് പ്രതിരോധനത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ റിപോര്‍ട് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു.
Keywords: News, World, Olympics-Games-2021, Sports, Games, COVID-19, Health, COVID scare at Olympics: 3 athletes test positive for Covid-19