city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NIH Report | 'കോവിഡ് തലച്ചോറിനെ തകരാറിലാക്കും'; വലിയ വെളിപ്പെടുത്തലുകളുമായി പഠനറിപോര്‍ട് പുറത്ത്

ലന്‍ഡന്‍: (www.kasargodvartha.com) കോവിഡ് മൂലമുണ്ടാകുന്ന രോഗപ്രതിരോധ സംവിധാനം തലച്ചോറിന്റെ രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹ്രസ്വകാലത്തേക്ക് വിട്ടുമാറാത്ത ന്യൂറോളജികല്‍ ലക്ഷണങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഹെല്‍ത് (NIH) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ബ്രെയിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് ന്യൂറോളജികല്‍ ഡിസോര്‍ഡേഴ്‌സ് ആന്‍ഡ് സ്‌ട്രോകിലെ (NINDS) ഗവേഷകര്‍ കൊറോണ വൈറസ് ബാധിച്ച് പെട്ടെന്ന് മരിച്ച ഒമ്പത് പേരുടെ മസ്തിഷ്‌ക മാറ്റങ്ങള്‍ പരിശോധിച്ചു.
              
NIH Report | 'കോവിഡ് തലച്ചോറിനെ തകരാറിലാക്കും'; വലിയ വെളിപ്പെടുത്തലുകളുമായി പഠനറിപോര്‍ട് പുറത്ത്

ആ ആന്റിബോഡികള്‍ (വൈറസിനോടുള്ള പ്രതികരണമായി ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഉല്‍പ്പാദിപ്പിക്കുന്ന പ്രോടീനുകള്‍) തലച്ചോറിന്റെ രക്തക്കുഴലുകളെ ബാധിക്കുന്ന കോശങ്ങളെ ആക്രമിക്കുന്നതില്‍ ഏര്‍പെടുകയും വീക്കം, കേടുപാടുകള്‍ എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നതായി ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. പഠനമനുസരിച്ച്, രോഗികളുടെ തലച്ചോറില്‍ കൊറോണ വൈറസ് (SARS-CoV-2) കണ്ടെത്തിയില്ല, ഇത് വൈറസ് തലച്ചോറിനെ നേരിട്ട് ബാധിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. കൊറോണ വൈറസ് എങ്ങനെ മസ്തിഷ്‌ക ക്ഷതം ഉണ്ടാക്കുമെന്ന് മനസിലാക്കുന്നത് ന്യൂറോളജികല്‍ ലക്ഷണങ്ങളുള്ള കോവിഡ് രോഗികള്‍ക്ക് ചികിത്സയുടെ പുരോഗതി അറിയാന്‍ സഹായകമാവുമെന്ന് എന്‍ ഐ എച് വൃത്തങ്ങള്‍ പറഞ്ഞു.

'രോഗികള്‍ക്ക് പലപ്പോഴും കോവിഡിനൊപ്പം ന്യൂറോളജികല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ അതിന് അടിസ്ഥാനമായ പാതോഫിസിയോളജികല്‍ പ്രക്രിയ നന്നായി മനസിലാകുന്നില്ല', NINDS ഡയറക്ടറും ഈ ഗവേഷണ മേധാവിയുമായ അവീന്ദ്ര നാഥ് പറഞ്ഞു. 'ആദ്യത്തെ പോസ്റ്റ് മോര്‍ടത്തില്‍ രക്തക്കുഴലുകളുടെ തകരാറും രോഗികളുടെ തലച്ചോറിലെ വീക്കവും കാണിച്ചിരുന്നു, പക്ഷേ കാരണം ഞങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. ഈ ഗവേഷണത്തില്‍ സംഭവങ്ങളെ കുറിച്ച് ധാരണ ലഭിച്ചതായി കരുതുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിനോടുള്ള പ്രതികരണമായി ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ രക്ത-മസ്തിഷ്‌ക തടസത്തിന് പ്രധാനപ്പെട്ട കോശങ്ങളെ തെറ്റായി ലക്ഷ്യം വച്ചേക്കാമെന്ന് ഡോ. നാഥും സംഘവും കണ്ടെത്തി.
തലച്ചോറിലെ രക്തക്കുഴലുകളിലെ എന്‍ഡോതെലിയല്‍ സെലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് രക്തത്തില്‍ നിന്ന് പ്രോടീനുകള്‍ ചോര്‍ന്നുപോകാന്‍ ഇടയാക്കും. ഇത് ചില കോവിഡ് രോഗികളില്‍ രക്തസ്രാവത്തിനും കട്ടപിടിക്കുന്നതിനും കാരണമാകുകയും സ്‌ട്രോകിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും', ഗവേഷകര്‍ വ്യക്തമാക്കുന്നു.

24 മുതല്‍ 73 വയസുവരെയുള്ള ഒമ്പത് വ്യക്തികളെയാന്‍ പഠനത്തിന് തെരഞ്ഞെടുത്തത്. എന്‍ഡോതെലിയല്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച ഭാഗങ്ങളില്‍, 300-ലധികം ജീനുകള്‍ പ്രകടനത്തില്‍ കുറവുണ്ടായപ്പോള്‍ ആറ് ജീനുകള്‍ വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. തലവേദന, ക്ഷീണം, രുചിയും മണവും നഷ്ടപ്പെടല്‍, ഉറക്ക പ്രശ്‌നങ്ങള്‍ എന്നിവയുള്‍പെടെയുള്ള കോവിഡ് -19 ശേഷമുള്ള ദീര്‍ഘകാല ന്യൂറോളജികല്‍ ലക്ഷണങ്ങള്‍ മനസിലാക്കുന്നതിനും ചികിത്സിക്കുന്നതിനും പഠനത്തിന് സഹായകരമായേക്കാമെന്നാണ് കരുതുന്നത്.

Keywords: News, World, Health, Top-Headlines, COVID-19, Report, Treatment, Hospital, Dead Body, Postmortem, Study Camp, Covid-19 impact, NIH Report, Covid-19 impact: Immune response triggered by infection can damage brain, says report.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia