കൊറോണ വൈറസ്; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന, ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി
Jan 31, 2020, 10:42 IST
ജനീവ: (www.kasargodvartha.com 31.01.2020) കൊറോണ വൈറസ് ബാധ ഭീതിപടര്‍ത്തി തുടരുന്നതിനിടയില്‍ ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ അറിയിച്ചു. ചൈനയില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി. ഇതുവരെ ലോകത്താകമാനമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 9700 പേരില്‍ ബഹുഭൂരിപക്ഷവും ചൈനയിലാണ്.
ചൈനയ്ക്ക് പുറത്ത് 20 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ലോക ആരോഗ്യ സംഘടന രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസം ചൈനയിലെ വുഹാനില്‍ നിന്ന് മടങ്ങി എത്തിയ മലയാളി വിദ്യാര്‍ഥിനിക്ക് രോഗംബാധിച്ചതായി സ്ഥിരീകരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് വിദ്യാര്‍ത്ഥിനി. പെണ്‍കുട്ടിയുടെ നില ഗുരുതരമല്ല. കൊറോണ വൈസ് ബാധയെ തുടര്‍ന്ന് ലോകം അതീവ ജാഗ്രതയില്‍ തുടരുകയാണ്.
Keywords: World, News, Top-Headlines, Health, Death, Student, Coronavirus, Declared, Global Health Emergency, WHO, Coronavirus declared global health emergency by WHO
< !- START disable copy paste -->