city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലണ്ടനില്‍ നിന്നയച്ച പാര്‍സല്‍ 2 ദിവസം കൊണ്ട് ഇന്ത്യയിലെത്തി; 12 ദിവസമായിട്ടും കാസര്‍കോട്ടെത്തിയില്ല; പ്രവാസി യുവാവ് നിയമനടപടിക്ക്

കാസര്‍കോട്: (www.kasargodvartha.com 12/01/2016) രണ്ടാഴ്ച മുമ്പ് ലണ്ടനില്‍ നിന്നും നാട്ടിലേക്കയച്ച 35,000 രൂപ വിലമതിക്കുന്ന പാര്‍സല്‍ കിട്ടിയില്ലെന്ന പരാതിയുമായി മൊഗ്രാല്‍ സ്വദേശി. ലണ്ടനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സഫീറാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് 35,000 രൂപ വിലമതിക്കുന്ന ഓവനും, ഇലക്ട്രിക്ക് ഷവറും ഡിഎച്ച്എല്‍ പാര്‍സല്‍ കമ്പനി വഴി മേല്‍പറമ്പിലെ ഭാര്യ വീട്ടിലെ വിലാസത്തില്‍ അയച്ചത്. ഇതിന് 350 പൗണ്ട് ചാര്‍ജും അടച്ചിരുന്നു.

സാധാരണ നിലയില്‍ മൂന്നോ നാലോ ദിവസത്തിനുള്ളിലാണ് ഇത്തരം പാര്‍സലുകള്‍ വീട്ടിലെത്തിക്കുന്നത്. പരമാവധി എട്ട് ദിവസം വരെ പിടിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ആറ് ദിവസമായിട്ടും പാര്‍സല്‍ വീട്ടിലെത്തിയില്ല. ഇതേതുടര്‍ന്ന് കമ്പനിയുടെ ഇന്ത്യയിലെ ടോള്‍ ഫ്രീ നമ്പറില്‍ നാട്ടില്‍ നിന്നും വിളിച്ചപ്പോള്‍ പാര്‍സല്‍ 31-ാം തീയ്യതി ഇന്ത്യയിലെത്തിയതായും, തൊട്ടടുത്ത ദിവസം നാട്ടിലെത്തിക്കുമെന്നും അറിയിച്ചു.

പിന്നീട് ജനുവരി ആറ് വരെ കാത്തുനിന്നെങ്കിലും പാര്‍സല്‍ എത്തിയില്ല. തുടര്‍ന്ന് ബന്ധപ്പെട്ടപ്പോള്‍ കൊച്ചിയിലെത്തിച്ച പാര്‍സലിന് ഡാമേജ് ഉണ്ടായിരുന്നുവെന്നും, പാര്‍സല്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോയി എന്നുമാണ് അറിയിച്ചത്. എന്നാല്‍ പാര്‍സല്‍ എപ്പോള്‍ നാട്ടിലെത്തിക്കുമെന്ന് മാത്രം കമ്പനി ഉറപ്പുപറയുന്നില്ല. അതേസമയം ഡാമേജ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ ആവശ്യപ്പെട്ട തനിക്ക് വ്യക്തമായ മറുപടിയല്ല കമ്പനി അധികൃതര്‍ നല്‍കിയതെന്ന് സഫീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

തൊട്ടടുത്ത ദിവസം നാട്ടില്‍ നിന്നും ഭാര്യ ഡിഎച്ച്എല്ലിന്റെ ഇന്ത്യയിലെ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ പാര്‍സലിന് 17,000 ത്തോളം രൂപ കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് അറിയിച്ചു. 35,000 രൂപയുടെ സാധനത്തിന് ഇത്രയധികം കസ്റ്റംസ് ഡ്യൂട്ടിയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കമ്പനി പലവിധ വാദങ്ങള്‍ നിരത്തി. എന്നാല്‍ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ തയ്യാറാണെന്ന് പറഞ്ഞെങ്കിലും, പാര്‍സല്‍ നാട്ടിലെത്തിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അക്കാര്യം ഉറപ്പു പറയാനാവില്ലെന്നാണ് കമ്പനി അധികൃതര്‍ മറുപടി നല്‍കിയത്.

പാര്‍സലിന് ഡാമേജ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം കമ്പനിക്കാണ്. കമ്പനി നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പാര്‍സല്‍ പാക്ക് ചെയ്തത്. അതിനാല്‍ ഡാമേജ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് സഫീറിന്റെ ആവശ്യം. കൊറിയര്‍ രംഗത്തെ പ്രമുഖ കമ്പനിയായ ഡിഎച്ച്എല്‍ പാര്‍സല്‍ സര്‍വീസിലെ ഈ ദുരനുഭവത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സഫീറിന്റെ തീരുമാനം.

ലണ്ടനില്‍ നിന്നയച്ച പാര്‍സല്‍ 2 ദിവസം കൊണ്ട് ഇന്ത്യയിലെത്തി; 12 ദിവസമായിട്ടും കാസര്‍കോട്ടെത്തിയില്ല; പ്രവാസി യുവാവ് നിയമനടപടിക്ക്

Keywords : Kasaragod, Complaint, Mogral, World, Melparamba, Parcel, DHL Company, Expatriate, Complaint against Parcel company.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia