city-gold-ad-for-blogger

WhatsApp | വാട്ട്‌സ്ആപ്പിൽ അജ്ഞാത നമ്പറിൽ നിന്ന് വരുന്ന കോളുകൾ ഇനി സ്വയമേവെ നിശബ്ദമാകും; പുതിയ ഫീച്ചർ വരുന്നു

കാലിഫോർണിയ: (www.kasargodvartha.com) ഉപയോക്താക്കൾക്ക് സുരക്ഷിതമായി ചാറ്റിംഗും കോളുകളും ചെയ്യാൻ കഴിയുന്ന തരത്തിൽ വാട്ട്‌സ്ആപ്പ് പുതിയ സവിശേഷതകൾ സ്ഥിരമായി കൊണ്ടുവരുന്നു. വാട്ട്‌സ്ആപ്പിൽ പുതിയ ഫീച്ചർ വരുമ്പോഴെല്ലാം, കമ്പനി ആദ്യം ഇത് ചില ബീറ്റ ഉപയോക്താക്കൾക്ക് ടെസ്റ്റിംഗിനായി അയയ്‌ക്കുന്നു, എല്ലാം ശരിയാക്കിയതിന് ശേഷം മാത്രമേ ഫീച്ചർ പുറത്തിറക്കൂ. ഇപ്പോൾ കമ്പനി ഉപയോക്താക്കൾക്ക് വളരെ പ്രയോജനകരമാകുന്ന ഒരു പുതിയ ഫീച്ചറിന്റെ പരീക്ഷണ ഘട്ടത്തിലാണ്.
      
WhatsApp | വാട്ട്‌സ്ആപ്പിൽ അജ്ഞാത നമ്പറിൽ നിന്ന് വരുന്ന കോളുകൾ ഇനി സ്വയമേവെ നിശബ്ദമാകും; പുതിയ ഫീച്ചർ വരുന്നു

അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നാൽ, ഓട്ടോമാറ്റിക്കായി കോൾ സൈലന്റ് മോഡിൽ ആകുന്ന പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റുകളും വരാനിരിക്കുന്ന ഫീച്ചറുകളും നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്തു. ഈ പുതിയ ഫീച്ചർ ഓണാക്കിയാൽ, വാട്ട്‌സ്ആപ്പിൽ വരുന്ന അജ്ഞാത നമ്പർ കോളിന്റെ റിംഗ്‌ടോൺ കേൾക്കില്ല. കോളിംഗ് ലിസ്റ്റിൽ മാത്രമേ അജ്ഞാത കോളുകൾ കാണാൻ കഴിയൂ.

ഉപയോക്താക്കൾ എന്തെങ്കിലും പ്രധാനപ്പെട്ട ജോലിയിലോ യോഗത്തിലോ ആയിരിക്കുമ്പോൾ, അജ്ഞാത കോൾ ആശയക്കുഴപ്പത്തിലാക്കുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. പലപ്പോഴും ഇത്തരം കോളുകൾ കാരണം ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്, ഈ സാഹചര്യത്തിൽ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: WhatsApp, Social Media, Features, World News, Coming soon on WhatsApp: Feature to silence calls from unknown numbers.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia