അക്രമിയെ തിരിച്ചറിഞ്ഞു; പശ്ചാത്തല പരിശോധനകളിൽ വൻ വീഴ്ച; 8 മാസം മുൻപ് ഫ്ളൈ ദുബൈയിൽ കയറിയ ഒമാൻ പൗരനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; ലിങ്ക്ഡ്ഇൻ പ്രൊഫൈൽ നീക്കം ചെയ്ത നിലയിൽ
● ഫ്ളൈ ദുബൈ വിമാനത്തിൽ ആക്രമണം നടത്തിയത് സഹപൈലറ്റായ ഹമാം അൽ-ഹമ്മാമി
● പിതാവ് ഒമാൻ സ്വദേശിയും മാതാവ് സിറിയക്കാരിയുമായ ഇയാൾ ജനിച്ചത് യുഎഇയിലാണ്
● തീവ്ര സ്വഭാവമുള്ളതിനാൽ ഇയാളെ നേരത്തെ വിമാന പരിശീലനത്തിൽനിന്ന് ഒഴിവാക്കിയിരുന്നു
● ഒമാൻ എയർ, റോയൽ എയർ മറോക്ക് എന്നീ കമ്പനികളിലും ഇയാൾ മുൻപ് ജോലി ചെയ്തിരുന്നു
ന്യൂയോർക്ക്: (KasargodVartha) ദുബൈയിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബൈ വിമാനത്തിൽ ആക്രമണം നടത്തിയ സഹപൈലറ്റിൻ്റെ വിവരങ്ങൾ പുറത്തുവിട്ട് സിഎൻഎൻ. റിപ്പോർട്ടുകൾ പ്രകാരം, ഹമാം അൽ-ഹമ്മാമി എന്ന ഒമാൻ പൗരനാണ് വിമാനത്തിൽ അക്രമം നടത്തിയത്. ഇയാളുടെ പിതാവ് ഒമാൻ സ്വദേശിയും മാതാവ് സിറിയക്കാരിയുമാണ്. യുഎഇയിലായിരുന്നു ഹമാം ജനിച്ചത്. വ്യോമയാന മേഖലയിൽ പൈലറ്റുമാരെ നിയമിക്കുന്നതിന് മുൻപ് നടത്തുന്ന പശ്ചാത്തല പരിശോധനകളിലെ സുരക്ഷാ വീഴ്ചകളിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
പരിശീലനത്തിൽ നിന്ന് ഒഴിവാക്കി
തീവ്ര സ്വഭാവമുള്ള വ്യക്തിയായതിനാൽ ഹമ്മാമിയെ നേരത്തെ തന്നെ വിമാന പരിശീലനത്തിൽനിന്ന് ഒഴിവാക്കുകയും, ഒമാൻ്റെ ദേശീയ വിമാനക്കമ്പനിയിൽ മറ്റൊരു ചുമതല നൽകുകയും ചെയ്തിരുന്നു എന്ന് ഒരു നയതന്ത്രജ്ഞൻ വ്യക്തമാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
എട്ടു മാസം മുൻപാണ് ഹമ്മാമി ഫ്ലൈ ദുബൈയിൽ ജോലിക്കു കയറിയത്. കോക്പിറ്റിലേക്ക് ഇയാൾ എങ്ങനെ കടന്നുകൂടിയെന്നത് ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.
ലിങ്ക്ഡ്ഇൻ പ്രൊഫൈൽ നീക്കം ചെയ്തു
ഹമ്മാമി ഏഴ് വർഷം ഒമാൻ എയറിൽ ജോലി ചെയ്തിരുന്നെന്നാണ് ഇയാളുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നത്. 2025 ഫെബ്രുവരിയിലാണ് ആ ജോലിയിൽനിന്നു മാറിയത്. ഇതിന് പിന്നാലെ 2025 ജൂണിൽ റോയൽ എയർ മറോക്കിൽ ചേർന്നു. പിന്നീട് 2026 ജനുവരിയിൽ ആ ജോലിയും അവസാനിച്ചു.
എന്നാൽ ഇതിന് ശേഷം ഫ്ലൈ ദുബൈയിൽ ജോലിക്കു ചേർന്ന വിവരം ഈ പേജിൽ അപ്ഡേറ്റ് ചെയ്തിരുന്നില്ല. നിലവിൽ ഈ ലിങ്ക്ഡ്ഇൻ പേജ് നീക്കം ചെയ്തിട്ടുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുറത്തുവന്ന വിവരങ്ങളെ കുറിച്ച് കൂടുതൽ പ്രതികരണം തേടുന്നതിനായി ഒമാൻ എയർ, റോയൽ എയർ മറോക്ക്, ദുബൈ സർക്കാർ എന്നിവരുമായി ബന്ധപ്പെട്ടെന്നും സിഎൻഎൻ പറയുന്നു. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുന്നതു കൊണ്ട് കൂടുതൽ വിവരങ്ങൾ ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്നാണ് ഫ്ലൈദുബായ് പ്രതികരിച്ചത്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: CNN identifies Hamam Al-Hammami as the co-pilot who attacked the Flydubai flight.
#Kvartha #FlydubaiAttack #HamamAlHammami #AviationSecurity #CNNReport #DubaiNews #MalayalamInternationalNews #OmanAir #RenuNews






