കേന്ദ്രം ചൈനയോട് ഏറ്റുമുട്ടുമ്പോള്‍ ചൈനീസ് അംബാസഡര്‍ക്ക് കൈ കൊടുത്ത് പിണറായി വിജയന്‍; ഭവനനിര്‍മാണം, പൊതുഗതാഗത സംവിധാനം, കെ എസ് ആര്‍ ടി സിയില്‍ ഇലക്ട്രിക് ബസുകള്‍, തടയണനിര്‍മാണം, കൃഷി തുടങ്ങിയവയില്‍ കേരളത്തിന് സാങ്കേതിക സഹായം നല്‍കാന്‍ ധാരണ; മുഖ്യമന്ത്രിക്ക് ചൈനയിലേക്ക് ക്ഷണം
Jun 3, 2017, 08:39 IST
തിരുവനന്തപുരം: (www.kasargodvartha.com 03/06/2017) കേന്ദ്രം ചൈനയോട് ഏറ്റുമുട്ടുമ്പോള്‍ ചൈനീസ് അംബാസഡര്‍ക്ക് കൈ കൊടുത്ത് പിണറായി വിജയന്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് എന്തും നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ ചാഹു വെള്ളിയാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു. ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ അംബാസഡര്‍ ചൈനയിലേക്കു ക്ഷണിക്കുകയും ചെയ്തു.
ഭവനനിര്‍മാണം, പൊതുഗതാഗത സംവിധാനം, തടയണനിര്‍മാണം, കൃഷി എന്നീ മേഖലകളില്‍ കേരളത്തിന് സാങ്കേതികസഹായം നല്‍കാമെന്നാണ് ചൈനയുടെ വാഗ്ദാനം. ഇതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചശേഷം മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചൈനീസ് പ്രതിനിധികളുമായി വീണ്ടും ചര്‍ച്ച നടത്തും.
പ്രാഥമികചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം ചൈനയിലേക്ക് കേരളത്തില്‍ നിന്നുള്ള പ്രതിനിധിസംഘം പോകും. കെ എസ് ആര്‍ ടി സിയില്‍ ഇലക്ട്രിക് ബസുകള്‍ കൊണ്ടുവരിക, റബ്ബര്‍ ഉപയോഗിച്ച് തടയണകള്‍ നിര്‍മിക്കുക, പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണരീതി പ്രകാരം ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മിക്കുക എന്നീ കാര്യങ്ങളില്‍ കേരളം ചൈനീസ് സഹകരണം തേടി.
നയതന്ത്രകാര്യത്തിലും മറ്റും ചൈനയും ഇന്ത്യയും ഉടക്കി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ ചൈനയുമായുള്ള കൈ കൊടുക്കല്‍. ഇത് കേന്ദ്രത്തിലും കേരളത്തിലും ബിജെപി പാളയത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കേരളത്തെ ശത്രുവായി കാണുന്ന മോദി സര്‍ക്കാരിനുള്ള മറുപടിയായാണ് പിണറായിയുടെ ഈ തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Pinarayi Vijayan, KSRTC, Agriculture, Thiruvananthapuram, BJP, Politics, Electric Bus, China, China offers help to develop four sectors in Kerala.