ചൈനയില്‍ ആയോധന കല പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 18 മരണം; മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികള്‍
ബെയ്ജിംഗ്: (www.kasargodvartha.com 26.06.2021) ചൈനയില്‍ ആയോധന കല പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 18 മരണം. ഭൂരിഭാഗവും ഏഴിനും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. വെള്ളിയാഴ്ച പുലര്‍ചെ ഹെനാന്‍ പ്രവിശ്യയിലെ ചെന്‍ഷിംഗ് മാര്‍ഷല്‍ ആര്‍ട്‌സ് സെന്‍ട്രലിലാണ് തീപിടിത്തമുണ്ടായത്. കുട്ടികള്‍ ഇവിടെ താമസിച്ചാണ് പഠിച്ചിരുന്നത്.
സംഭവത്തില്‍ പഠനകേന്ദ്രത്തിന്റെ ചുമതലക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടസമയത്ത് 34 കുട്ടികള്‍ ഇവിടെയുണ്ടായിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതര്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട് ചെയ്തു.
Keywords: News, World, Top-Headlines, Death, Accident, Fire, Children, Police, Arrest, China, China martial arts school fire kills 18, mostly children