city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമേരികയെ പിന്തള്ളി ചൈന ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായി

ന്യൂഡെൽഹി: (www.kasargodvartha.com 16.11.2021) കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഗോള തലത്തിൽ രാജ്യങ്ങളിലെ ആസ്തികൾ മൂന്നിരട്ടിയായി വർധിച്ചതോടെ ചൈന അമേരികയെ മറികടന്ന് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറി. ലോകവരുമാനത്തിന്റെ 60 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളിലെ ദേശിയ ബാലൻസ് ഷീറ്റ് പരിശോധിച്ച് കൺസൾടന്റുമാരായ മകിൻസി ആന്റ് കമ്പനി ആണ് റിപോർട് തയ്യാറാക്കിയിരിക്കുന്നത്.

  
അമേരികയെ പിന്തള്ളി ചൈന ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായി



മകിൻസി ആൻഡ് കമ്പനി നടത്തിയ ഗവേഷണമനുസരിച്ച്, ലോകമെമ്പാടുമുള്ള ആസ്തി 2000ൽ 156 ലക്ഷം കോടി ഡോളറായിരുന്നത് 2020ൽ 514 ലക്ഷം കോടി ഡോളറായി ഉയർന്നിരിക്കുകയാണ്. ഈ വർധനവിന്റെ ഏകദേശം മൂന്നിലൊന്നും ചൈനയ്ക്ക് അവകാശപ്പെട്ടതാണ്. ഇതോടെയാണ് ലോകമെമ്പാടുമുള്ള പട്ടികയിൽ ചൈന ഒന്നാമതായി ഉയർന്നത്.

2000ത്തിൽ ചൈനയുടെ സമ്പത്ത് വെറും ഏഴ് ലക്ഷം കോടി ഡോളറായിരുന്നു എങ്കിൽ 2020ൽ അത് 120 ലക്ഷം കോടി ഡോളറായി കുതിച്ചു. 20 വർഷത്തിനുള്ളിൽ 113 ലക്ഷം കോടി ഡോളറിന്റെ വർധനവാണ് ഉണ്ടായത്. അതേസമയം അമേരികയുടെ സമ്പത്ത് ഇരട്ടിയിലധികമായി 90 ലക്ഷം കോടി ഡോളറായി ഉയർന്നു.

യുഎസിലും ചൈനയിലും, സമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗം സമ്പന്നരായ 10 ശതമാനം കുടുംബങ്ങളുടെ കൈവശമാണെന്നും അവരുടെ വിഹിതം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്ലൂംബെർഗ് ഉദ്ധരിച്ച മകിൻസി ആൻഡ് കമ്പനിയുടെ റിപോർടിൽ പറയുന്നു.

ആഗോള ആസ്തിയുടെ 68 ശതമാനവും റിയൽ എസ്റ്റേറ്റ് രംഗത്താണ് ഉള്ളതെന്നും ബാക്കി തുക അടിസ്ഥാന സൗകര്യങ്ങൾ, യന്ത്രങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയ ആസ്തികളിലാണെന്നും റിപോർട് സൂചിപ്പിക്കുന്നു.

സാമ്പത്തികമായ ആസ്തികൾ ഈ കണക്കിൽ ഉൾപെടുത്തിയിട്ടില്ല. ഭാവിയിൽ വീടുകൾ ഭൂമിയിലെ വലിയൊരു വിഭാഗം ആളുകൾക്കും അപ്രാപ്യമായി ഒന്നായി മാറുമെന്ന് റിപോർട് ചൂണ്ടിക്കാട്ടുന്നു.

ചൈന, അമേരിക, ജർമനി, ഫ്രാൻസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജപാൻ, മെക്സികോ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ആസ്തിയുടെ കാര്യത്തിൽ മുന്നിലുള്ള പത്ത് രാജ്യങ്ങൾ.

Keywords:  New Delhi, China, News, World, America, USA, Richest-Country, China has overtaken the United States to become the richest country in the world. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia