തോക്ക് ചൂണ്ടി കടയിലേക്ക് ഇരച്ചെത്തി കൊള്ളസംഘം; ഒടുവില്‍ സംഘത്തിന്റെ ആക്രമത്തില്‍ നിന്നും കടയുടമ രക്ഷപ്പെട്ടതിങ്ങനെ, വീഡിയോ കാണാം
Apr 26, 2018, 16:28 IST
(www.kasargodvartha.com 26/04/2018) കൊള്ളസംഘങ്ങളുടെ ആക്രമണങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായാണ് ഉണ്ടാവുക. പെട്ടന്നുണ്ടാകുന്ന ആക്രമണങ്ങളെ ചെറുത്തു നില്‍ക്കാന്‍ പറ്റാതെ വരുമ്പോള്‍ സ്വയരക്ഷകരുതി കയ്യിലുള്ള സമ്പാദ്യം മുഴുവനും അക്രമികള്‍ക്ക് നല്‍കി രക്ഷപ്പെടുകയാണ് പലരും ചെയ്യുന്നത്.
എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തോക്കുമായി കടയില്‍ എത്തിയ കൊള്ളസംഘത്തെ വിറപ്പിച്ച കടയുടമയാണ് താരം. നമ്മുടെ നാടന്‍ മുളക് പൊടി പ്രയോഗം തന്നെയായിരുന്നു കടയുടമ ചെയ്തത്. കടയിലെ സി സി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബി ബി സി ന്യൂസാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ലണ്ടനിലെ ലൂട്ടനില്‍ ഗണേഷ് കുമാര്‍ എന്നയാളുടെ കടയിലാണ് അക്രമികള്‍ ഇരച്ച് കയറിയത്. മൂന്നു പേരടങ്ങിയ കൊള്ളസംഘമാണ് കടയിലെത്തിയത്. തോക്ക് ചൂണ്ടി പണപ്പെട്ടി തുറക്കാന്‍ അക്രമികളിലൊരാള്‍ ആവശ്യപ്പെട്ടു. പണപ്പെട്ടി തുറക്കാന്‍ കുനിഞ്ഞ ഗണേഷ് കുമാര്‍ കൗണ്ടറിനടുത്തുണ്ടായിരുന്ന മുളക് പൊടി അക്രമികളുടെ നേരെ എടുത്തെറിയുകയായിരുന്നു. കടയുടമയുടെ അപ്രതീക്ഷിതമായ തിരിച്ചടിയില്‍ വിറച്ച കൊള്ളസംഘം ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ വ്യാപാരിക്ക് നേരെ വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം പിഴക്കുകയായിരുന്നു. ഇത്തരം കൊള്ളസംഘങ്ങളുടെ ആക്രമണം പതിവായതിനാലാണ് കടയുടമ മുളക് പൊടി കരുതിയിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Video, Social-Media, Shop, CCTV, Owner, Robbery attempt, Escaped,Chilli powder throws armed robbers