സിനിമാ ആസ്വാദനത്തെ കുട്ടികള്‍ ഗൗരവമായി കാണണമെന്ന് കമല്‍
May 3, 2017, 09:10 IST
ഇടുക്കി: (www.kasargodvartha.com 03.05.2017) സിനിമാസ്വാദനത്തെ കുട്ടികള്‍ ഗൗരവമായി കാണണമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍. ചലച്ചിത്ര അക്കാഡമിയും സംസ്ഥാന ശിശുക്ഷേമ സമിതിയും ചേര്‍ന്ന് വെള്ളാപ്പാറ ഫോറസ്റ്റ് ഡോര്‍മെറ്ററിയില്‍ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നത് കലകളാണെന്നും ഏറ്റവും വലിയ ജനകീയ കലയായ സിനിമയെ കുട്ടികള്‍ ഗൗരവത്തോടെ കാണണമെന്നും കമല്‍ വ്യക്തമാക്കി. അക്ഷരങ്ങളെ നെഞ്ചിലേറ്റുന്ന പോലെ കുട്ടികള്‍ സിനിമയെയും സമീപിക്കണമെന്നും സിനിമ വെറുതെ കണ്ട് ആസ്വദിച്ച് വിടാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകവും യഥാര്‍ത്ഥ മനഷ്യജീവിതം എന്താണെന്ന് വെളിപ്പെടുത്തുന്ന സിനിമകളും ഉണ്ടെന്നും അത്തരം സിനിമകള്‍ കാണുന്നവര്‍ക്ക് വിവിധ ദേശങ്ങളിലെ ജീവിതം, അവിടുത്തെ മനുഷ്യരുടെ അവസ്ഥ, അതിജീവനം, ഭാഷ, വസ്ത്രധാരണം തുടങ്ങിയവ പഠിക്കാന്‍ അവസരം ലഭിക്കുകയും ഒപ്പം വിനോദവും വിജ്ഞാനവും സിനിമ പ്രദാനം ചെയ്യുന്നു എന്നും കമല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Film, Childrens, Inauguration, Camp, Arts, World, Entertainment, Kamal, Film Academy, Child Welfare, Society, Life, Language, Knowledge.