Accident | കാനഡയില്‍ ട്രകും മിനിവാനും കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് ദാരുണാന്ത്യം
ഒടാവ: (www.kasargodvartha.com) കാനഡയില്‍ ട്രകും മിനിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. വിന്നിപെഗിന് പടിഞ്ഞാറ് കാര്‍ബെറി പട്ടണത്തിന് സമീപമാണ് അപകടം നടന്നതെന്ന റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഭിന്നശേഷിക്കാര്‍ സഞ്ചരിച്ചിരുന്ന മിനിവാനും ഒരു സെമി ട്രെയിലര്‍ ട്രകും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
ട്രകിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മിനിവാന്‍ പൂര്‍ണമായും കത്തിനശിച്ചുവെന്നും റിപോര്‍ടില്‍ പറയുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കനേഡിയന്‍ മൗന്‍ഡഡ് പൊലീസ് വ്യക്തമാക്കി. രണ്ട് ഹെലികോപ്റ്ററുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Keywords: Canada, News, World, Accident, Death, Canada Highway Crash: At Least 15 died in Manitoba Collision.