12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി കാനഡ
May 6, 2021, 08:02 IST
ഒട്ടാവ: (www.kasargodvartha.com 06.05.2021) 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോടെക് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി കാനഡ. ഇതോടെ കാനഡ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിന് നല്‍കുന്ന ആദ്യത്തെ രാജ്യമാണ്. ഫൈസറിന്റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് തീരുമാനം.
നേരത്തെ 16 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കാനഡ അനുമതി നല്‍കിയിരുന്നു. യുഎസിലും 12 മുതല്‍ 15 വരെയുള്ളവരില്‍ വാക്‌സീന്‍ ഉപയോഗിക്കാന്‍ ഫൈസര്‍ അനുമതി തേടിയിട്ടുണ്ട്.
Keywords: Canada, News, World, Top-Headlines, COVID-19, Vaccinations, Children, Health, Pfizer COVID-19 vaccine, Canada allows Pfizer COVID-19 vaccine for children aged 12-15