city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെക്സിക്കോയെ വീഴ്ത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍

സമാറ:(www.kasargodvartha.com 02/07/2018) നിര്‍ണായക പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മെക്സിക്കോയെ വീഴ്ത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍. വമ്പന്‍മാരെയെല്ലാം നേരത്തേ മടക്കി അയച്ച റഷ്യന്‍ ലോകകപ്പിന്റെ നിര്‍ഭാഗ്യം ബ്രസീലിനെ തൊട്ടില്ല. സൂപ്പര്‍താരം നെയ്മറും പകരക്കാരമായി ഇറങ്ങിയ ഫിര്‍മീനോയുമാണ് ബ്രസീലിന് വേണ്ടി ഗോളടിച്ചത്.

ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ നെയ്മറും കൂട്ടരും മെക്സിക്കന്‍ പോസ്റ്റിലേക്ക് മിന്നലാക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍മുഖത്ത് ഗ്വില്ലര്‍മ ഒചോവ ഉയര്‍ത്തിയ വന്‍മതില്‍ താണ്ടാന്‍ കഴിഞ്ഞില്ല. മത്സരത്തിന്റെ തുടക്കത്തില്‍ ബ്രസീലിയന്‍ ഗോള്‍മുഖത്തേക്ക് നിരന്തരം ആക്രമണം അഴിച്ച് വിട്ട് പ്രതിരോധനിരയെ ഞെട്ടിക്കാനും മെക്സിക്കോയ്ക്കായി.

മെക്സിക്കോയെ വീഴ്ത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍


എന്നാല്‍ 51ആം മിനിട്ടിലാണ് മെക്സിക്കന്‍ പ്രതിരോധ നിരയെയും പേരു കേട്ട ഗോള്‍ കീപ്പര്‍ ഗ്വില്ലര്‍മ ഒചോവയെും വിറപ്പിച്ച് കൊണ്ട് നെയ്മര്‍ ഗോള്‍ നേടിയത്. ബോക്സിന്റെ ഇടത് ഭാഗത്ത് നിന്നും വില്യന്‍ നല്‍കിയ മനോഹരമായ പാസ് ഗോളിയെ വെട്ടിച്ച് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ചുമതലയേ നെയ്മറിനുണ്ടായിരുന്നുള്ളൂ. ലോകകപ്പില്‍ നെയ്മര്‍ നേടുന്ന ആറാമത്തെ ഗോളാണിത്.

ഇനി ഗോള്‍ പിറക്കില്ലെന്ന് തോന്നിച്ചിടത്ത് നിന്നുമാണ് വീണ്ടും ബ്രസീലിയന്‍ താരങ്ങള്‍ ആക്രമണം തുടങ്ങിയത്. ആദ്യ ഗോളിലേത് സമാനമായ നീക്കത്തിലൂടെ നെയ്മര്‍ ഗോള്‍ മുഖത്തേക്ക് നല്‍കിയ പാസ് വലം കാല് കൊണ്ട് ഫിര്‍മീനോ തട്ടിയിടുകയായിരുന്നു. 88ആം മിനിട്ടില്‍ ബ്രസീലിന്റെ രണ്ടാം ഗോള്‍. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയെ പുറത്താക്കി ബ്രസീല്‍ ക്വട്ടറില്‍ പ്രവേശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Top-Headlines, Sports, Football, Brazil Defeat Mexico 2-0, Progress to Quarters

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia