city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളിക്കുന്നതിനിടെ കാല്‍വഴുതിവീണ പതിനൊന്നുകാരന്റെ ഹൃദയം പിളര്‍ത്തി നെഞ്ചിലൂടെ കമ്പി തുളച്ചുകയറി; ജീവന്‍ രക്ഷിക്കാനായത് ആരും വലിച്ചൂരാന്‍ ശ്രമിക്കാത്തത് കൊണ്ടെന്ന് ഡോക്ടര്‍മാര്‍

ബ്രസീലിയ: (www.kasargodvartha.com 26.01.2018) കളിക്കുന്നതിനിടെ കാല്‍വഴുതിവീണ പതിനൊന്നുകാരന്റെ ഹൃദയം പിളര്‍ത്തി നെഞ്ചിലൂടെ കമ്പി തുളച്ചുകയറി. ജനുവരി 18 ന് ബ്രസീലിലാണ് സംഭവം. മുറ്റത്ത് കളിക്കുന്നതിനിടെ കാല്‍വഴുതി വീണ മാരിവാല്‍ഡോ ജോസ് ഡ സില്‍വയുടെ നെഞ്ച് തുളച്ച് കയറിയ കമ്പി ഹൃദയം തുളച്ച് മറുവശത്തെത്തുകയായിരുന്നു. വീടിനുപുറത്ത് ഏണിയില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം.

കാല്‍വഴുതി താഴെയുള്ള വീപ്പയിലാണ് കുട്ടി വീണത്. വീപ്പയ്ക്കകത്ത് നിറയെ ഇറച്ചി പൊരിയ്ക്കുന്ന കമ്പികളായിരുന്നു. ഇതില്‍ മൂര്‍ച്ചയേറിയ ഒരു കമ്പി സില്‍വയുടെ നെഞ്ചിലൂടെ തുളച്ച് കയറി മറുവശത്തെത്തുകയായിരുന്നു. ഓടിയെത്തിയവര്‍ കുട്ടിയെ വേഗത്തില്‍ ആശുപത്രിയിലെത്തിച്ചു. നെഞ്ച് തുളച്ച് പുറത്തുവന്ന കമ്പി ആശുപത്രിയിലെത്തിക്കുമ്പോഴും അനങ്ങുന്നത് കണ്ടാണ് ഹൃദയമിടിപ്പിനൊപ്പം കമ്പി ഇളകുകയാണെന്ന് തിരിച്ചറിഞ്ഞത്.

കളിക്കുന്നതിനിടെ കാല്‍വഴുതിവീണ പതിനൊന്നുകാരന്റെ ഹൃദയം പിളര്‍ത്തി നെഞ്ചിലൂടെ കമ്പി തുളച്ചുകയറി; ജീവന്‍ രക്ഷിക്കാനായത് ആരും വലിച്ചൂരാന്‍ ശ്രമിക്കാത്തത് കൊണ്ടെന്ന് ഡോക്ടര്‍മാര്‍


ഹൃദയം തുളച്ചാണ് കമ്പി പുറത്തുവന്നതെന്ന് ബോധ്യമായതോടെ ഒന്നര മണിക്കൂര്‍ നീണ്ട വിദഗ്ധ ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുക്കുകയായിരുന്നു. ഡോ. ആന്‍ഡ്രിയ റോളിമിന്റെ നേതൃത്വത്തിലായിരുന്നു അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടന്നത്. തുളച്ചുകയറിയ കമ്പി വലിച്ചൂരാന്‍ ആരും ശ്രമിക്കാതിരുന്നതാണ് കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമായതെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Top-Headlines, Boy, Hospital, Boy survives being speared through his heart by a barbecue skewer.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia