city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Practice for CWG | ദിവസവും 10 മണിക്കൂര്‍ കഠിന പരിശീലനം; കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണം കൊയ്യാന്‍ ബോക്സര്‍ ആശിഷ് ചൗധരിയുടെ പരിശ്രമം; മകനില്‍ പൂര്‍ണ വിശ്വാസമെന്ന് അമ്മ

ഡബ്ലിന്‍: (www.kasargodvartha.com) ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത് ഗെയിംസില്‍ എല്ലാ കണ്ണുകളും ഹിമാചലിന്റെ ബോക്സര്‍ ആശിഷ് ചൗധരിയിലേക്കാണ്. മെഡല്‍ നേടാനായി കഠിന പരിശീലനത്തിലാണ് താരമിപ്പോള്‍. ജൂലൈ 10 മുതല്‍ ഇന്‍ഡ്യന്‍ ബോക്സിംഗ് ടീമിനൊപ്പം അയര്‍ലന്‍ഡിലാണ് അദ്ദേഹം. അവിടെ ടീമിനൊപ്പം ദിവസവും കഠിനമായി പരിശീലിക്കുന്നു. 80 കിലോ വിഭാഗത്തിലാണ് താരം ഇത്തവണ മത്സരിക്കുക.
     
Practice for CWG | ദിവസവും 10 മണിക്കൂര്‍ കഠിന പരിശീലനം; കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണം കൊയ്യാന്‍ ബോക്സര്‍ ആശിഷ് ചൗധരിയുടെ പരിശ്രമം; മകനില്‍ പൂര്‍ണ വിശ്വാസമെന്ന് അമ്മ

കോമണ്‍വെല്‍ത് ഗെയിംസ് ടീമില്‍ ഇടം നേടിയതിന് ശേഷം ആശിഷ് ചൗധരി എന്‍ഐഎസ് പട്യാലയിലെ കോച് ധര്‍മേന്ദ്ര യാദവില്‍ നിന്ന് ബോക്‌സിംഗ് തന്ത്രങ്ങള്‍ ഒന്നുകൂടി സ്വായത്തമാക്കി. തുടര്‍ന്ന് ടീമിനൊപ്പം അയര്‍ലന്‍ഡിലേക്ക് പോയി. കഴിഞ്ഞ 10 ദിവസമായി ഇവിടെ പ്രാക്ടീസ് ചെയ്യുന്നു. ടോക്യോ ഒളിംപിക്സില്‍ മെഡല്‍ നേടിയില്ലെങ്കിലും കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണമെഡലിലേക്കാണ് താരം ഉറ്റുനോക്കുന്നത്. ഗെയിംസിനായി താന്‍ പൂര്‍ണ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

'രാജ്യത്തിനായി സ്വര്‍ണമെഡല്‍ കൊണ്ടുവന്ന് മാതാപിതാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കും. അയര്‍ലന്‍ഡില്‍ ദിവസവും 10 മണിക്കൂറിലധികം ബോക്സിംഗ് പരിശീലിക്കുന്നുണ്ട്', ആശിഷ് ചൗധരി വ്യക്തമാക്കി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ആശിഷ് രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയത് പോലെ കോമണ്‍വെല്‍തിലും പൂര്‍ണ വിശ്വാസമുണ്ടെന്ന് അമ്മ ദുര്‍ഗാദേവി പറയുന്നു.

Keywords: News, World, Sports, Commonwealth-Games, Winner, India, Birmingham Commonwealth Games 2022, Boxer Ashish Kumar, Birmingham Commonwealth Games: Boxer Ashish Kumar Practice Ten Hours Daily.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia