city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

David Cameron | ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ അപൂർവ സംഭവ വികാസം; മുൻ യു കെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പുതിയ വിദേശകാര്യ മന്ത്രിയാക്കി

ലണ്ടൻ: (Kasargodvartha) ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ അപൂർവ സംഭവ വികാസം. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് കാമറൂണിനെ രാജ്യത്തിന്റെ പുതിയ വിദേശകാര്യ മന്ത്രിയാക്കി. പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ മന്ത്രിസഭ പുനഃസംഘടനയിൽ ആഭ്യന്തര മന്ത്രി സ്വേല ബ്രാവർമാനെ തൽസ്ഥാനത്ത് നിന്ന് നീക്കി.

 David Cameron | ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ അപൂർവ സംഭവ വികാസം; മുൻ യു കെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പുതിയ വിദേശകാര്യ മന്ത്രിയാക്കി

2010 മുതൽ 2016 വരെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് കാമറൂൺ. വ്യക്തിപരമായ ചില തീരുമാനങ്ങളിൽ തനിക്ക് സുനക്കിനോട് വിയോജിപ്പുണ്ടാകാമെങ്കിലും, അദ്ദേഹം ശക്തനും കഴിവുള്ള നേതാവുമാണെന്ന് കാമറൂൺ പറഞ്ഞു.

സുല്ല ബ്രാവർമാന് പകരം നിലവിലെ വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലിയെ ആഭ്യന്തര മന്ത്രിയാക്കി.

ബ്രാവർമാൻ പൊലീസിനെ വിമർശിച്ച് ലേഖനം എഴുതിയത് വിവാദമായതാണ് സ്ഥാനചനലനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഋഷി സുനക്ക് ബ്രാവർമാനോട് ദേഷ്യപ്പെട്ടതായി പറയുന്നു.

Keywords: David Cameron, British, Police, Artical, Report, Prime Minister, Uk, Landon, Party, Angry  Big political comeback: Former UK PM David Cameron is new foreign secretary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia