city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി സി സി ഐക്ക് കനത്ത തിരിച്ചടി, വരുമാനത്തിലും ആധിപത്യത്തിലും

ദുബൈ: (www.kasargodvartha.com 26.04.2017) അന്താരാഷ്ട്ര ക്രിക്കറ്റിനെ അടക്കിഭരിച്ച ബി സി സി ഐക്ക് കനത്ത തിരിച്ചടി. ഐ സി സിയിലെ ഭരണ പരിഷ്‌കാരങ്ങള്‍ അംഗരാജ്യങ്ങള്‍ അംഗീകരിച്ചു. ഇതോടെ ഇന്ത്യയുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നതിനൊപ്പം, ബി സി സി ഐയുടെ അപ്രമാധിത്വത്തിലും വിരാമമാവും.

ഐ സി സി പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ ധീരമായ നടപടികളാണ് പരിഷ്‌കാരങ്ങള്‍ക്ക് പിന്നില്‍. വോട്ടെടുപ്പില്‍ ഇന്ത്യയൊഴികെ എല്ലാ രാജ്യങ്ങളും പരിഷ്‌കരണ നടപടികളെ സ്വാഗതം ചെയ്തു. സാമ്പത്തിക പരിഷ്‌കരണ വോട്ടെടുപ്പില്‍ ശ്രീലങ്ക മാത്രം ഇന്ത്യയെ പിന്തുണച്ചു. ഇതോടെ ഐ സി സിയുടെ ഭരണഘടനയിലും മാറ്റം വരും. ഇന്ത്യയുടെ നിയന്ത്രണം ഇല്ലാതാവും എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഐ സി സി വരുമാനത്തിന്റെ പ്രധാന ഭാഗം ഇതുവരെ ഇന്ത്യക്ക് കിട്ടിയിരുന്നു. ഇനി മുതല്‍ ഇതും ഇല്ലാതാവും. എല്ലാ അംഗരാജ്യങ്ങള്‍ക്കും തുല്യ പരിഗണന എന്നതാണ് പുതിയ തീരുമാനം.

കഴിഞ്ഞ വര്‍ഷം ഐ സി സി 570 ദശലക്ഷം ഡോളറാണ് ഇന്ത്യക്ക് നല്‍കിയത്. ഇനിമുതല്‍ ഇത് 280 ദശലക്ഷം ഡോളറായി കുറയും. ഈ വരുമാന നഷ്ടമാണ് ഐ സി സി തീരുമാനത്തെ എതിര്‍ക്കാന്‍ ബി സി സി ഐയെ പ്രേരിപ്പിച്ചത്.

ബി സി സി ഐക്ക് കനത്ത തിരിച്ചടി, വരുമാനത്തിലും ആധിപത്യത്തിലും

SUMMARY: The Indian Cricket Board's hegemony in world cricket on Wednesday came under severe threat as the richest board was comprehensively out-voted on governance structure and revenue model at the ICC Board Meeting in Dubai.

Keywords : Indian Cricket Board, Cricket , ICC Board Meeting. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia