city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥയക്കും കര്‍ഫ്യൂവിനും പിന്നാലെ സാമൂഹിക മാധ്യങ്ങളുടെ ഉപയോഗത്തിനും വിലക്കേര്‍പെടുത്തി

കൊളമ്പോ: (www.kasargodvartha.com 03.04.2022) ശ്രീലങ്കയില്‍ അടിയന്തരാവസ്ഥയക്കും കര്‍ഫ്യൂവിനും പിന്നാലെ സാമൂഹിക മാധ്യങ്ങളുടെ ഉപയോഗത്തിനും വിലക്കേര്‍പെടുത്തി. ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, വാട്‌സ്ആപ് ഉള്‍പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ക്കാണ് സര്‍കാര്‍ വിലക്ക് ഏര്‍പെടുത്തിയത്. പ്രതിഷേധത്തിന് ജനങ്ങള്‍ ഒത്തുകൂടുന്നത് തടയാനാണിതെന്നാണ് റിപോര്‍ട്.
  
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥയക്കും കര്‍ഫ്യൂവിനും പിന്നാലെ സാമൂഹിക മാധ്യങ്ങളുടെ ഉപയോഗത്തിനും വിലക്കേര്‍പെടുത്തി

തെറ്റായ വിവങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് വിലക്കെന്നാണ് സര്‍കാര്‍ നല്‍കുന്ന വിശദീകരണം. അതേസമയം ശനിയാഴ്ച പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്. പ്രതിസന്ധി തരണം ചെയ്യാന്‍ എല്ലാ പാര്‍ട്ടികളേയും ചേര്‍ത്ത് സര്‍കാര്‍ രൂപീകരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു.

വര്‍ധിച്ചുവരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ ശനിയാഴ്ചയായിരുന്നു പ്രസിഡന്റ് ഗോതബയ രാജപക്‌സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ കൂടി നിലവില്‍ വന്നു. ഇതോടെ സംശയം തോന്നുന്ന ആരേയും സൈന്യത്തിന് അറസ്റ്റ് ചെയ്യുവാനും ദീര്‍ഘനാളത്തേയ്ക്ക് തടവിലില്‍ പാര്‍പിക്കാനും സാധിക്കും.

Keywords: Sri Lanka, News, National, World, Social-Media, Ban, Prime Minister, Protest, Ban on social media platforms in Sri Lanka after emergency and curfew.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia