city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Attack | 'പാകിസ്‌താനിൽ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം, ചർച്ചുകളും വീടുകളും തകർത്തു'; വീഡിയോ പങ്കുവെച്ച് വിശ്വാസികൾ

ഇസ്ലാമാബാദ്:  (www.kasargodvartha.com)പാകിസ്താനിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച രാവിലെ, ലാഹോറിലെ ഒരു ആരാധാനാലയത്തിൽ നിന്ന് ക്രിസ്ത്യാനികളെ ആക്രമിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനുമുമ്പ് ക്രിസ്ത്യാനികളെ ഭയപ്പെടുത്താൻ ഫൈസലാബാദിലെ ഒരു ആരാധാനാലയത്തിൽ ഉറുദുവിൽ 'ഞങ്ങൾ വന്നിരിക്കുന്നു...' എന്ന് എഴുതി ക്രിസ്ത്യാനികൾക്കെതിരെ മതനിന്ദയ്ക്ക് കേസെടുക്കാനുള്ള ഗൂഢാലോചനയും നടത്തിയതായും റിപ്പോർട്ടുണ്ട്.

Attack | 'പാകിസ്‌താനിൽ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം, ചർച്ചുകളും വീടുകളും തകർത്തു'; വീഡിയോ പങ്കുവെച്ച് വിശ്വാസികൾ

സംഭവങ്ങളുടെ വീഡിയോ പുറത്തുവിട്ട് ക്രിസ്ത്യൻ സമൂഹവും സഹായം തേടിയിട്ടുണ്ട്. അതേസമയം, അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് മേധാവി പറഞ്ഞു. പാകിസ്താനിൽ എല്ലാ ദിവസവും, ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾ ലോകത്തോട് സഹായം അഭ്യർഥിച്ചുകൊണ്ട് വീഡിയോകൾ തുടർച്ചയായി പുറത്തുവിടുന്നുണ്ട്, കൂടാതെ അവർ എങ്ങനെ അക്രമിക്കപെടുന്നുവെന്നും അവയിൽ വിവരിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ ലാഹോറിലെ ഷെഖുപൂർ പ്രദേശത്ത് ഒരു ക്രിസ്ത്യൻ യുവാവും പ്രദേശവാസികളും വാക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അതിനുശേഷം അവിടത്തെ ആരാധാനാലയത്തിൽ നിന്ന് മുസ്ലീങ്ങളോട് ഒരുമിച്ചുകൂടാൻ ആവശ്യപ്പെട്ടതായും ഇതിന് പിന്നാലെ ക്രിസ്ത്യൻ സമുദായത്തിലെ ആളുകൾ അവിടെ നിന്ന് ഓടിപ്പോവുകയും തങ്ങളുടെ ജീവനും സ്വത്തും രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് വീഡിയോ പുറത്തുവിടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ള ഒരാൾ തനിക്ക് നേരിട്ട ദുരനുഭവം പറയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നത് വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ കാണാം. 'ഇതിനുമുമ്പ്, ഫൈസലാബാദിലെ റഹ്‌മത് ടൗൺ പ്രദേശത്തെ ഒരു പള്ളിയുടെ പുറം ഭിത്തിയിൽ അല്ലാഹ്‌, മുഹമ്മദ് എന്നിങ്ങനെയുള്ള വാക്കുകൾ എഴുതിയിരുന്നു, 'ഞങ്ങൾ വന്നിരിക്കുന്നു' എന്ന് പള്ളിയുടെ ചുമരിലും എഴുതി. പള്ളിയുടെ ചുവരിൽ എഴുതിയിരിക്കുന്ന അല്ലാഹ്‌, മുഹമ്മദ് എന്നിവ നീക്കം ചെയ്താൽ മതനിന്ദ പ്രകാരം കേസെടുക്കാം എന്നതാണ് പ്രശ്നം. മറുവശത്ത്, ക്രിസ്ത്യൻ സമൂഹത്തോട് ഇവിടെ നിന്ന് ഓടിപ്പോകുമെന്നും അല്ലെങ്കിൽ ഞങ്ങൾ അവരെ കൊല്ലുമെന്നും ഭീഷണിയുണ്ട്', വീഡിയോ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
  
നേരത്തെ, ജറൻവാല നഗരത്തിൽ 20 ക്രിസ്ത്യൻ പള്ളികൾ കത്തിക്കുകയും അവരുടെ 400 ലധികം വീടുകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തിരുന്നു. ക്രിസ്ത്യൻ സമൂഹത്തിലെ ആളുകൾ വീഡിയോകൾ പുറത്തുവിട്ട് സഹായം അഭ്യർത്ഥിക്കുമ്പോൾ അവർക്ക് പാകിസ്താൻ ഭരണകൂടം ഒരു സഹായവും നൽകുന്നില്ല എന്ന് ആക്ഷേപമുണ്ട്.

Keywords: News, World, Pakistan, Video, Attack, Church, Case, Police, Attacks on Christian churches and homes in Pakistan.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia