city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Attack | ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി 2 പേര്‍ മരിച്ചു; 68 പേര്‍ക്ക് പരുക്ക്

Car Plows into German Christmas Market, Killing Two
Photo Credit: X/P M

● ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങി.
● പതിനഞ്ചോളം പേരുടെ നില ഗുരുതരം.
● ആക്രമണമാണെന്ന് അധികൃതര്‍ സംശയിക്കുന്നുന്നത്. 

ബെര്‍ലിന്‍: (KasargodVartha) ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. 68 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി.

ഈസ്റ്റേണ്‍ ജര്‍മനിയിലെ മാഗ്‌ഡെബര്‍ഗ് നഗരത്തിലുള്ള ക്രിസ്മസ് മാര്‍ക്കറ്റിലായിരുന്നു സംഭവം. ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ കാര്‍ ആളുകളെ ഇടിച്ചിട്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങിയെന്നാണ് വിവരം. 

പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നല്ല തിരക്കുള്ള മാര്‍ക്കറ്റിലേക്ക് കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യൂ കാര്‍ ഇടിച്ചുകയറുകയായിരുന്നു. അതേസമയം നടന്നത് ആക്രമണ സാധ്യതയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ആക്രമണമാണ് നടന്നതെന്ന് കരുതുന്നതായും അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ പേടിപ്പെടുത്തുന്നതാണെന്നും സ്റ്റേറ്റ് ആഭ്യന്തര മന്ത്രാലയം വക്താവും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരേണ്ടതുണ്ട്. കാര്‍ ഓടിച്ചിരുന്ന 50 വയസുകാരനായ ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സൗദി പൗപരനായ ഇയാള്‍ ഡോക്ടറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവ സ്ഥലത്ത് ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും എത്തിച്ചേരുന്ന ദൃശ്യങ്ങള്‍ ചില അന്ത്രാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

#Germany, #ChristmasMarket, #Accident, #Tragedy, #Magdeburg, #BreakingNews

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia